അദിതി-സിദ്ധാര്‍ഥ് വിവാഹം അഭ്യൂഹം മാത്രമോ? പുതിയ പ്രോജക്ടിന്റെ പ്രഖ്യാപന ചടങ്ങില്‍ നടിയുടെ അഭാവം, വിശദീകരിച്ച് അവതാരകന്‍!

അദിതി റാവു ഹൈദരിയുടെയും സിദ്ധാര്‍ഥിന്റെയും വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം സൈബര്‍ ഇടത്തെ ഹോട്ട് ടോപിക്. 2021ല്‍ പ്രണയത്തിലായ ഇരുവരും ഏറെ കാലമായി ലിവിംഗ് ടുദര്‍ ബന്ധത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായത്.

എന്നാല്‍ ഇരുവരുടെയും വിവാഹചിത്രങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. താരങ്ങള്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കുകയും ചെയ്തിട്ടില്ല. ഇതോടെ ആരാധകര്‍ കണ്‍ഫ്യൂഷനില്‍ ആയിരുന്നു. അദിതിയും സിദ്ധാര്‍ഥും ശരിക്കും വിവാഹിതരായോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ.

എന്നാല്‍ ഈ സംശയത്തിന് അദിതിയുടെ പുതിയ വെബ് സീരിസ് ആയ ‘ഹീരാമണ്ഡി: ദ ഡയമണ്ട് ബസാറി’ന്റെ റിലീസ് പ്രഖ്യാപന ചടങ്ങില്‍ വച്ച് മറുപടി ലഭിച്ചിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന വെബ് സീരിസ് ആണ് ഹീരാമണ്ഡി. സീരിസിലെ മറ്റ് പ്രധാന അഭിനേതാക്കളായ മനീഷ കൊയ്‌രാള, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, ഷര്‍മിന്‍ സേഗാള്‍, സഞ്ജീദ ഷെയ്ക്ക് എന്നിവര്‍ ചടങ്ങില്‍ എത്തിയിരുന്നു.

എന്നാല്‍ അദിതിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടതോടെ പരിപാടിയുടെ ഹോസ്റ്റ് ആയ സച്ചിന്‍ വി കുമ്പാര്‍ അതിനെ കുറിച്ച് വിശദീകരിച്ചു. ”അദിതി ഇവിടെ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അവള്‍ ഇന്ന് വിവാഹിതയാവുകയാണ്. അതുകൊണ്ട് അവള്‍ക്ക് ആശംസകള്‍ നേരാം” എന്നാണ് ഹോസ്റ്റ പറഞ്ഞത്.

ഇതോടെ അദിതിയും സിദ്ധാര്‍ഥും വിവാഹിതരായി എന്നത് വെറും അഭ്യൂഹമല്ല എന്നത് വ്യക്തമായിരിക്കുകയാണ്. അതേസമയം, 2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. സിദ്ധാര്‍ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണിത്.

2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനാകുന്നത്. എന്നാല്‍ 2007ല്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2009ല്‍ വിവാഹിതരായ ഇവര്‍ 2013ല്‍ വേര്‍പിരിഞ്ഞു.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം