സ്ത്രീത്വത്തെ അപമാനിക്കുന്നു; സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി ഉഷ ഹസീനയും ഭാഗ്യലക്ഷ്മിയും

ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ പരാതിയുമായി നടിമാര്‍. സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിന് എതിരെയാണ് നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവര്‍ പരാതി നല്‍കിയത്. 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വേദനിപ്പിച്ചു എന്നാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നടിമാര്‍ക്കെതിരെ മുമ്പും സന്തോഷ് വര്‍ക്കി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തിരുന്നു. മറ്റ് നടിമാരോടും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മീന അടക്കമുള്ള നടിമാരെ വിവാഹം ചെയ്യണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു. ബാഡ് ബോയ്‌സ് എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വര്‍ക്കി അഭിനയിച്ച ചിത്രമാണ് ബസൂക്ക. ചിത്രത്തില്‍ വളരെ ചെറിയൊരു കാമിയോ റോളിലാണ് സന്തോഷ് അഭിനയിച്ചത്.

Latest Stories

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടും; ഡൊണാള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം

സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടമുണ്ട്; സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

WTC FINAL: കൂടുതൽ പന്തുകൾ കളിക്കുന്നു, എന്നാലോ റൺസ് തീരെ നേടുന്നുമില്ല, ഓസ്ട്രേലിയൻ താരത്തെ എയറിലാക്കി ആരാധകർ

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുത്; ശശി തരൂര്‍ എംപിയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

'നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം'; മലാപ്പറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു

IND VS ENG: ഇം​ഗ്ലണ്ടിനെതിരെ ആ സൂപ്പർതാരം വേണമായിരുന്നു, അവൻ ഉണ്ടെങ്കിൽ‌ ഇന്ത്യയെ തൊടാൻ കഴിയില്ല, പ്രിയപ്പെട്ട കളിക്കാരനെ കുറിച്ച് ​ഗാം​ഗുലി

‘ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല, നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ'; പിന്നിൽ ബിജെപിയെന്ന് ഹിമവൽ ഭദ്രാനന്ദ

സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍