മലയാളത്തിന്റെ ആക്ഷൻ നായിക വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്; 'ആസാദി' സെക്കന്റ് ലുക്ക് പുറത്ത്

ശ്രീനാഥ് ഭാസിയെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ . മലയാള സിനിമയിലെ ആക്ഷൻ നായികയായിരുന്ന വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആസാദി.

വാണി വിശ്വനാഥിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയിൽ ശക്തമായ വനിതാ പൊലീസ് വേഷങ്ങളിൽ തിളങ്ങി കയ്യടി വാങ്ങിയിട്ടുള്ള താരമാണ് വാണി വിശ്വനാഥ്. പുതിയ സിനിമയിലും വാണി പ്രധാനപ്പെട്ട ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംവിധായകൻ ജോ ജോർജ് ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അൻപതാമത് ചിത്രം കൂടിയാണ് സാഗർ തിരക്കഥയെഴുതുന്ന ആസാദി. സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം, കുമ്പാരീസ്, വിക്രാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് സാഗർ.

ലാൽ, സൈജു കുറുപ്പ്, രവീണ രവി, ടി. ജി രവി, രാജേഷ് ശർമ, ജിലു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് വരുൺ ഉണ്ണിയാണ് സംഗീതം നൽകിയിരിക്കുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫൈസൽ രാജയാണ് ആസാദി നിർമ്മിക്കുന്നത്.

Latest Stories

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ