മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്, ഇങ്ങനെ വിമര്‍ശിക്കാന്‍, എംപുരാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് തുറന്നടിച്ച് നടി ഉര്‍വശി

ഇന്നത്തെ കാലത്ത് സിനിമകള്‍ എടുക്കുന്ന സമയം പല കാര്യങ്ങളും ശ്രദ്ധിച്ച് എടുക്കേണ്ടി വരുന്നില്ലേ എന്ന ചോദ്യത്തിന് ശ്രദ്ധേയ മറുപടിയുമായി നടി ഉര്‍വശി. എംപുരാന്‍ സിനിമ ഉദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി മഹാഭാരതമോ ഖുറാനോ ഗീതയോ ഒന്നും അല്ലല്ലോ എടുക്കുന്നത്. നിങ്ങള് ഇങ്ങനെ എടുക്കണം, അങ്ങനെ എടുക്കണം എന്ന് പറയാന്‍ എന്ന് ഉര്‍വശി ചോദിച്ചു. എന്റെ സിനിമ എന്റെ സിനിമയാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറയുക എന്നും ഉര്‍വശി പറഞ്ഞു.

ഇങ്ങനെയുളള കാര്യങ്ങളില്‍ ഇപ്പോ എനിക്ക് കുറച്ചുകൂടി ആശ്വാസമുണ്ടെന്നും നടി പറയുന്നു. പണ്ടത്തെ പോലെയല്ല, നമ്മുടെ വീടിനടുത്ത് ഒരു 30 വീടുണ്ടെങ്കില്‍ അതില്‍ കുറഞ്ഞത് ഒരു 10 വീട്ടില്‍ എങ്കിലും വിഷ്വല്‍ മീഡിയയുമായി ബന്ധപ്പെട്ട ആളുകള്‍ ഉണ്ടാവും. ഇതിന്റെ ഗൗരവം അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാവും. അതുകൊണ്ടാണ് പണ്ടത്തെ പോലെ നെഗറ്റീവ് കമന്റ്‌സ് ഇപ്പോള്‍ അധികം വരാത്തത്. കാരണം അവര്‍ക്കറിയാം സിനിമാക്കാര്‍ എന്ത് പ്രയാസപ്പെട്ടാണ് ഒരു ചിത്രം എടുക്കുന്നതെന്ന്.

യൂടൂബില്‍ ചാനലുളള ഒരാള്‍ക്ക് പോലും അതിന്റെ ബുദ്ധിമുട്ട് മനസിലാവും, ഉര്‍വശി പറഞ്ഞു. പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായുളള അഭിമുഖത്തിനിടെയാണ് ഉര്‍വശി മനസുതുറന്നത്. അതേസമയം നിലവില്‍ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന്റെ തിളക്കത്തിലാണ് ഉര്‍വശി. ഉളെളാഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല