അമ്മാമയുടെ സ്‌നേഹം പങ്കിട്ടു പോയതില്‍ ഇത്തവണ അസൂയ തോന്നിയില്ല; സുശാന്തിനെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയുടെ ചിത്രവുമായി സൗഭാഗ്യ

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനൊപ്പമുള്ള സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്. സുശാന്തിന്റെ മുടിയില്‍ തഴുകി കൊഞ്ചിക്കുന്ന ചിത്രമാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലായി.

“”എന്റെ സ്വീറ്റ് ഹാര്‍ട്ട്‌സ്…അമ്മാമയുടെ സ്‌നേഹം പങ്കിട്ടു പോയതില്‍ ഇത്തവണ അസൂയ തോന്നിയില്ല”” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചത്. സുശാന്തിനൊപ്പം അമ്മാമ ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിരുന്നോ, ഇത് എപ്പോഴെടുത്ത ചിത്രമാണ് എന്നൊക്കെയാണ് കമന്റുകളായി എത്തുന്നത്.

സുശാന്തിന് നീതി ലഭിക്കണം എന്ന കമന്റുകളും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. നേരത്തെ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോയും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഈ രംഗം സിനിമയില്‍ നിന്നാണോ അതോ പരസ്യചിത്രത്തിനായി എടുത്തതാണോ എന്ന് വ്യക്തമല്ല. രണ്‍ബീര്‍ കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പരസ്യങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിരുന്നു.

https://www.instagram.com/p/CCcQ4nKjlI4/?utm_source=ig_embed

ജൂണ്‍ 14-നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ ബാന്ദ്രയിലെ വസതിയില്‍ കണ്ടെത്തിയത്. മരണത്തില്‍ അന്വേഷണം നടക്കുകയാണ്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്