ഞാന്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടന്‍, സിനിമയിലെ കണ്ണിലുണ്ണി, ഓമനക്കുട്ടന്‍..; ബേസിലിനെ പ്രശംസിച്ച് ഷീല

ജീവിതത്തില്‍ താന്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടനാണ് ബേസില്‍ ജോസഫ് എന്ന് നടി ഷീല. ജെഎഫ്ഡബ്ല്യു ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ബേസിലിന് കൈമാറിയ ശേഷം ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ ‘പൊന്‍മാന്‍’ വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും എല്ലാ വീട്ടിലെയും ഓമനക്കുട്ടനാണ് ബേസിലെന്നുമാണ് ഷീല പറയുന്നത്.

”ഞങ്ങളുടെ മലയാള സിനിമയിലെ കണ്ണിലുണ്ണിയാണ് ബേസില്‍ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസിലിനെ അവരുടെ വീട്ടിലെ ഒരാളായാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ പടം മുതല്‍ ‘പൊന്‍മാന്‍’ വരെ എല്ലാ ചിത്രങ്ങളും രണ്ട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്.”

”ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയില്‍ പൃഥ്വിരാജും ഇങ്ങേരും കുടിച്ചിങ്ങനെ ഇരിക്കുന്ന ഒരു സീനുണ്ട്. എന്റെ ദൈവമേ, എന്തൊരു അഭിനയമാണ്. അത് പിന്നെയും പിന്നെയും ഓടിച്ച് ഞാന്‍ രണ്ടും മൂന്നും പ്രാവശ്യം കണ്ടു. ഇനിയും ഒരുപാട് പടങ്ങള്‍ അഭിനയിക്കണം. കുറേ കുറേ പ്രായം ആവുമ്പോള്‍ ഡയറക്ഷന് പോയാല്‍ മതി കേട്ടോ.”

”ഞാന്‍ ഇതുവരേയും ഒരു നടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാന്‍ ആഗ്രഹിച്ച ഒരാള്‍ ഇങ്ങേരേയുള്ളൂ” എന്നാണ് ഷീലയുടെ പറഞ്ഞത്. ഷീലയുടെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച ബേസില്‍ താന്‍ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ല വാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും