ശാലിനിക്ക് സര്‍ജറി; വിദേശത്ത് നിന്നും പറന്നെത്തി അജിത്ത്

നടി ശാലിനിക്ക് ശസ്ത്രക്രിയ. ചെന്നൈ ഹോസ്പറ്റലില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശാലിനിയോട് അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മൈനര്‍ സര്‍ജറിയാണ് നടിക്ക് ഉണ്ടായിരുന്നത്. നടി തന്നെയാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

ശാലിനിയുടെ കൈ ചേര്‍ത്തുപിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തില്‍ കാണാം. എന്നാല്‍ ഓപ്പറേഷന്‍ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല. ‘വിടാമുയര്‍ച്ചി’ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അസര്‍ബൈജാനില്‍ ആയിരുന്നു അജിത്ത്. ഷൂട്ടിന് ഇടവേള വരുത്തി അജിത്ത് ആശുപത്രിയില്‍ എത്തിയിരുന്നു.

‘എക്കാലവും സ്‌നേഹം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് അജിത്തിനൊപ്പമുള്ള ചിത്രം ശാലിനി പങ്കുവച്ചത്. അടുത്ത ദിവസം തന്നെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും അസര്‍ബൈജാനിലേക്ക് തിരിക്കും. 2000ല്‍ ആണ് അജിത്തും ശാലിനിയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

അതേസമയം, മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചി ഒരുങ്ങുന്നത്. ചിത്രത്തില്‍ നിരവധി ആക്ഷന്‍ സീനുകളും കാര്‍ ചേസിങ് സീനുകളുമുണ്ട്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം