സിനിമ ഇല്ലെങ്കിലും റിച്ച്‌! പ്രമുഖ നടന്മാരെക്കാൾ ആസ്തി? രംഭയുടെ സ്വത്ത് ചർച്ചയാകുമ്പോൾ...

സിനിമയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങിയിരിക്കുകയാണ് നടി രംഭ. സിനിമയാണ് തന്റെ ആദ്യ പ്രണയമെന്നും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാൻ ഇതാണ് ശരിയായ സമയമെന്നും പറഞ്ഞെത്തിയ നടിയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇതിനിടെ നടിയുടെ സമ്പത്തിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. സിനിമയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങിയിരിക്കുകയാണ് നടി രംഭ. സിനിമയാണ് തന്റെ ആദ്യ പ്രണയമെന്നും വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ഏറ്റെടുക്കാൻ ഇതാണ് ശരിയായ സമയമെന്നും പറഞ്ഞെത്തിയ നടിയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇതിനിടെ നടിയുടെ സമ്പത്തിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്.

രംഭ കോടികണക്കിന് സ്വത്തിന്റെ ഉടമയാണ് എന്നാണ് നിർമ്മാതാവ് കലൈപുലി എസ്. താണു പറയുന്നത്. രംഭയ്ക്ക് 2,000 കോടി രൂപയുടെ സ്വത്തുണ്ട്. പ്രമുഖ ബിസിനസുകാരനാണ് ഭർത്താവ്. അവർക്ക് ഒരു സിനിമയിൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അവരുടെ ഭർത്താവ് തന്നെ സമീപിച്ചിരുന്നു. അനുയോജ്യമായ ഒരു പ്രോജക്റ്റ് കണ്ടെത്താമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി എന്നാണ് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ വെളിപ്പെടുത്തിയത്. പൊതുവെ സിനിമാ താരങ്ങളുടെ സ്വത്ത് വിവരങ്ങളും പ്രതിഫലവും സംബന്ധിച്ച വാർത്തകൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. പ്രതിഫലം വാങ്ങുന്നതിലും സ്വത്ത് സമ്പാദിക്കുന്നതിലും നടന്മാരാണ് പൊതുവെ മുന്നിലുണ്ടാവുക. എന്നാൽ സൗത്ത് ഇന്ത്യൻ സിനിമകളിലെ പ്രശസ്ത നടിമാരുടെ സമ്പത്തിനേക്കാൾ കൂടുതൽ ആസ്തി രംഭയ്ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ആസ്തിയുള്ള പല ബോളിവുഡ് നായകന്മാരെക്കാൾ രംഭ മുന്നിലാണെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ ഇത് അവരുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭന്റേതു കൂടി ചേർന്നതാണ് എന്നാണ് റിപോർട്ടുകൾ.

കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാർ പത്മനാഭന് നിരവധി ബിസിനസുകളുണ്ട്. മാജിക് വുഡ്ഡ്സ് എന്ന ഇന്റീരിയർ കമ്പനിയുടെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. ഇവ കൂടാതെ അഞ്ചു കമ്പനികൾ കൂടിയുണ്ട്. ഇതിലൊന്ന് രംഭയുടെ പേരിലാണ്. ഇവയിൽ ചിലതെല്ലാം ചെന്നൈ ആസ്ഥാനമായുള്ളതാണ്. 1992ൽ പുറത്തിറങ്ങിയ ‘സർഗം’ എന്ന മലയാള സിനിമയിലൂടെയാണ് തന്റെ പതിനഞ്ചാമത്തെ വയസിൽ രംഭ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  ‘ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിൽ രംഭ എന്ന കഥാപാത്രമായി എത്തിയതോടെയാണ് ഈ പേര് പിന്നീട്   സിനിമയിൽ വന്നത്.  അതേ വർഷം തന്നെ വിനീതിനൊപ്പം ‘ചമ്പക്കുളം തച്ചൻ’ എന്ന ചിത്രത്തിലും അഭിനയിച്ചു. ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചി രാജാവ്, പായും പുലി, കബഡി കബഡി എന്നീ സിനിമകളിലും രംഭ അഭിനയിച്ചിട്ടുണ്ട്.

നിരവധി ബോളിവുഡ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ പ്രശസ്ത നടന്മാരായ ചിരഞ്ജീവി,രജനികാന്ത്, സൽമാൻ ഖാൻ, അനിൽ കപൂർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കമൽ ഹസൻ,ഗോവിന്ദ എന്നിവരുടെ കൂടെയും നടി അഭിനയിച്ചിട്ടുണ്ട്. ‘ഫിലിം സ്റ്റാർ’ എന്ന മലയാളം ചിത്രത്തിലാണ് രംഭ അവസാനമായി അഭിനയിച്ചത്.  ‘അഴകിയ ലൈല’ എന്ന ഗാനത്തിലൂടെയാണ് നടി ആഗോളതലത്തിൽ ശ്രദ്ധേയയായത്. ഈ ഗാനം അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയായ ‘ഗുരുവായൂരമ്പലനടയിൽ’ എന്ന സിനിമയിൽ ഉപയോഗിച്ചിരുന്നു.

2010ൽ കനേഡിയൻ വ്യവസായി ഇന്ദ്രകുമാർ പത്മനാഭനെ വിവാഹം കഴിച്ച് വിദേശത്ത് സ്ഥിര താമസമാക്കുകയായിരുന്നു നടി. മൂന്ന് കുട്ടികളാണ് നടിക്കുള്ളത്. ‘മാനാടാ മയിലാടാ’, ‘ജോഡി നമ്പർ വൺ’ തുടങ്ങിയ റിയാലിറ്റിഷോകളിൽ നടി ജഡ്ജായി എത്തിയിരുന്നു. 2017ൽ വിജയ് ടി.വിയിൽ പ്രക്ഷേപണം ചെയ്തുവന്ന ‘കിംഗ് ഓഫ് ജൂനിയർ’ എന്ന പരിപാടിയിലും ജഡ്ജായി എത്തി. എന്തായാലും വെള്ളിത്തിരയിലേക്ക് തിരിച്ചു വരാനുള്ള രംഭയുടെ തീരുമാനം നടിയുടെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്