ഇരുചക്രവാഹനത്തില്‍ ട്രക്കിടിച്ച് അപകടം; സീരിയല്‍ നടിയ്ക്ക് ദാരുണാന്ത്യം

മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ ജാദവ് (32) വാഹനാപകടത്തില്‍ മരിച്ചു. സാംഗ്ലി-കോലാപൂര്‍ റോഡില്‍ കോലാപൂര്‍ നഗരത്തിന് സമീപം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്.

കോലാപൂര്‍ നഗരത്തില്‍ നിന്ന് 20 കിലോമീറ്ററും പൂനെ നഗരത്തില്‍ നിന്ന് 230 കിലോമീറ്ററും അകലെയുള്ള സാംഗ്ലി-കോലാപൂര്‍ റോഡിലെ ഹലോണ്ടി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.
കോലാപൂര്‍ സിറ്റിയിലെ രാജരാംപുരി പ്രദേശത്ത് താമസിക്കുന്ന കല്യാണി കുരാലെ അടുത്തിടെ ഹലോണ്ടിയില്‍ ഭക്ഷണശാല ആരംഭിച്ചിരുന്നു.

” രാത്രി റെസ്റ്റോറന്റ് അടച്ച് ജാദവ് വീട്ടിലേക്ക് വരുകയായിരുന്ന ് ഇവരുടെ ഇരുചക്ര വാഹനം ട്രാക്ടര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നടിക്ക് മാരകമായ പരിക്കുകള്‍ പറ്റി. ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്’ ഷിറോളി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ പാട്ടീല്‍ പറഞ്ഞു.

തുജ്യാത് ജീവ് രംഗല, ദഖഞ്ച രാജ ജ്യോതിബ തുടങ്ങിയ മറാത്തി ടെലിവിഷന്‍ സീരിയലുകളില്‍ കല്യാണി കുരാലെ ജാദവ് അഭിനയിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ