എന്നെ ഇങ്ങനാക്കി തന്നതിന് പെരുത്ത് നന്ദി, വിദ്യാ ബാലനോട് നടി ജ്യോതിക, എന്താണെന്നറിയാതെ ആരാധകര്‍, ഏതായാലും പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

ശരീരഭാരം കുറച്ച ശേഷമുളള നടി ജ്യോതികയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം മൂന്ന് മാസത്തിനുളളില്‍ ഒമ്പത് കിലോയാണ് കുറച്ചത്. അതേസമയം ശരീരഭാരം കുറഞ്ഞതില്‍ ബോളിവുഡ് താരം വിദ്യ ബാലന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ജ്യോതിക. തനിക്ക് ഇത്തരമൊരു മാറ്റം വരുത്താന്‍ സഹായിച്ച ഫിറ്റ്‌നസ് വിദഗ്ദരെ പരിചയപ്പെടുത്തി തന്നതിനാണ് വിദ്യയ്ക്ക് ജ്യോതിക നന്ദി അറിയിച്ചത്.

ചെന്നൈ ആസ്ഥാനമായുളള ന്യൂട്രീഷന്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിന്റെ പരിശീലകനും ടീമിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് ജ്യോതികയുടെ പുതിയ പോസ്റ്റ് വന്നത്. വെറും മൂന്ന്‌ മാസത്തിനുളളില്‍ 9 കിലോ ഭാരം കുറച്ചതിന് അമുറയ്ക്ക് നന്ദി. എന്റെ ഉളളിലെ സ്വഭാവം വീണ്ടും കണ്ടെത്താന്‍ എന്നെ പ്രേരിപ്പിച്ചതിന്. നിങ്ങളെല്ലാം മാന്ത്രികരാണ് എന്നും കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്.

ഭര്‍ത്താവ്‌ സൂര്യക്കൊപ്പം സിനിമയില്‍ ഇപ്പോള്‍ സജീവമാണ് നടി. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നു ജ്യോതിക. തമിഴിന് പുറമെ ഇപ്പോള്‍ ഹിന്ദിയിലും ആക്ടീവാണ് താരം. വിവാഹ ശേഷം ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്. ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. തുടര്‍ന്ന് തമിഴ് സിനിമയില്‍ വീണ്ടും സജീവമാവുകയായിരുന്നു താരം.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം