'പ്രസവ വാര്‍ഡില്ലായിരുന്നു, കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ആ കാഴ്ച ജ്യോതികയെ വല്ലാതെ ഉലച്ചു'

ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങളെ പോലെ സംരക്ഷിക്കപ്പെടുന്നതിനെ വിമര്‍ശിച്ച് ഒരു പുരസ്‌കാര ചടങ്ങിനിടെ നടി ജ്യോതിക നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തഞ്ചാവൂരിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. “രാക്ഷസി” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റു വാങ്ങുമ്പോഴാണ് ജ്യോതിക തന്റെ ആശങ്കകള്‍ പങ്കുവച്ചത്.

“”ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നാണ് ജ്യോതിക പറഞ്ഞത്. പിന്നാലെ പ്രസംഗം വിവാദമായി. ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെ കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞും ഒരു വിഭാഗം രംഗത്തെത്തി.

എന്തുകൊണ്ടാണ് ജ്യോതിക അങ്ങനെ പറഞ്ഞത് എന്നതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ശരവണന്‍. ജ്യോതികയെയും ശശികുമാറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചത് തഞ്ചാവൂരിലാണ്. അവിടെ കണ്ട ചില കാഴ്ചകളാണ് ജ്യോതികയെ ഉലച്ചതെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

“”സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് തഞ്ചാവൂരില്‍ എത്തിയത്. വേണമെങ്കില്‍ ഞങ്ങള്‍ക്ക് ചെന്നൈയില്‍ സെറ്റിടാമായിരുന്നു. എന്നാല്‍ തഞ്ചാവൂരിലെ ജീവിതത്തിന്റെ നേര്‍കാഴ്ച പ്രേക്ഷകരില്‍ എത്തിക്കാനാണ് ഞങ്ങള്‍ അവിടം തന്നെ തിരഞ്ഞെടുത്തത്. അവിടെയുള്ള ആശുപത്രിയില്‍ പ്രസവത്തിനായി സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡില്ലായിരുന്നു. മാത്രമല്ല, കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ജ്യോതികയുടെ പ്രസംഗം ആരെയും വിമര്‍ശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടെയായിരുന്നു”” എന്നാണ് ശരവണന്‍ ട്വീറ്റ് പറയുന്നത്.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!