ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഹണി റോസിന്റെ ലുക്ക് വൈറലാകുന്നു

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഹണി റോസിന്റെ ലുക്ക് വൈറലാകുന്നു
കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ നടി ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിയ്ക്കുകയാണ്. ഒരു തമ്പുരാട്ടിയുടെ വേഷത്തിലാണ് ഹണി റോസ്. മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ ഇത്തരത്തിലൊരു വേഷം എങ്ങനെയാണ് എത്തുകയെന്നതിനെപ്പറ്റിയാണ് ചര്‍ച്ച.

അതേസമയം നടനായും ഗായകനായും അതുല്യപ്രകടനം കാഴ്ച്ച വെച്ച മണിയ്ക്കുള്ള ആദരമാണ് ഈ സിനിമയെന്നും പരിമിതമായ ചുറ്റുപാടുകളില്‍ നിന്ന് തന്റെ കഴിവു കൊണ്ട് ഉയരങ്ങളിലെത്തിയ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെയാണ് ചിത്രമെന്നും സംവിധായകന്‍ വിനയന്‍ പറയുന്നു. കോമഡിസ്‌കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത്.

സലിം കുമാര്‍, ജിജു ജോര്‍ജ്ജ്, ജോയ് മാത്യു, സുനില്‍ സുഗത, ടിനി ടോം, കൊച്ചു പ്രേമന്‍ , കോട്ടയം നസീര്‍ , രമേഷ് പിഷാരടി തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നു.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്