സാനിയ-ഷൊയ്ബ് വിവാഹമോചനത്തിന് പിന്നില്‍ പാക് നടി: ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സ വിവാഹ മോചനം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിനിടയില്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഒരാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഷൊയ്ബ് മാലിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഇക്കാര്യം അറിയിച്ചത്.

”തകര്‍ന്ന ഹൃദയങ്ങള്‍ പോകുന്നത് എവിടേക്കാണ്്-ദൈവത്തെ കണ്ടെത്താന്‍” എന്ന അടിക്കുറിപ്പോടെ സാനിയ മിര്‍സ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം പാക് നടിയായ ആയിഷ ഒമര്‍ ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മോഡലും പാകിസ്താനി നടിയുമായ ആയിഷ ഒമറാണ് സാനിയ-ഷുഹൈബ് വിഷയത്തിനിടെ ചര്‍ച്ചയാകുന്ന പുതിയ വ്യക്തിത്വം. സാനിയ മിര്‍സയെ ഷൊയ്ബ് വഞ്ചിച്ചുവെന്നും ഇതിന് പിന്നില്‍ ആയിഷ ഒമര്‍ ആണെന്നുമാണ് പാകിസ്താനി മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന് ആയിഷയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോഷൂട്ട് 2021ല്‍ നടന്നിരുന്നു. ഒരു മാഗസീന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഇതിന് ശേഷം ആയിഷയുമായുള്ള ഷൊയ്ബിന്റെ സൗഹൃദം വളര്‍ന്നുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ ഷൊയ്ബും സാനിയയും തയ്യാറായിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ