അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്; സഹോദരിയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി ആര്യ

സഹോദരി അഞ്ജനയുടെ വിവാഹ നിശ്ചയം ആഘോഷമാക്കി നടിയും അവതാരകയുമായ ആര്യ. അഖില്‍ ആണ് അഞ്ജനയുടെ വരന്‍. തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ വച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

വീണ, പ്രദീപ്, സുരേഷ്, ദീപന്‍ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തി. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അച്ഛന്റെ അഭാവത്തില്‍ ആ സ്ഥാനത്തു നിന്നാണ് ആര്യ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ടതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ആര്യ വികാരധീനയാവാറുണ്ട്.

അനിയത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും ആര്യ പങ്കുവച്ചിട്ടുണ്ട്. ഈ ദിവസത്തില്‍ ഏറ്റവും സന്തോഷവാനും എക്‌സൈറ്റഡുമായിരിക്കും അച്ഛന്‍. അച്ഛന്‍ നിനക്ക് വേണ്ടി ചെയ്യുന്നത് പോലെ ചെയ്യാന്‍ എനിക്കാവില്ലെന്ന് അറിയാം.

എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാന്‍ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം മനോഹരമായിരിക്കട്ടെ എന്നാണ് ആര്യ കുറിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ