ഞങ്ങള്‍ ഒന്നിച്ച് ക്ഷേത്രത്തില്‍ പോയി വന്നതാണ്, പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല; അപര്‍ണയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ് സഞ്ജിത്ത്

നടി അപര്‍ണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തള്ളി നടിയുടെ ഭര്‍ത്താവ് സഞ്ജിത്ത്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് എത്തിയതാണ്. ലൊക്കേഷനില്‍ ഒരുമിച്ചാണ് പോയിരുന്നത് എന്നാണ് ന്നും അപര്‍ണ നായരുടെ ഭര്‍ത്താവ് പറയുന്നത്.

എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നു. അപര്‍ണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടില്‍ മടങ്ങിയെത്തി എന്നാണ് സഞ്ജിത്ത് പറയുന്നത്. അതേസമയം, ഭര്‍ത്താവിന്റെ മദ്യപാനവും അവഗണനയുമാണ് അപര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് നടിയുടെ കുടുംബം പറയുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്നു എന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും മൊഴി. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നല്‍കിയ മൊഴി.

ഓഗസ്റ്റ് 31ന് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിലാണ് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് അപര്‍ണ പറഞ്ഞിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.

ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ