'ചേച്ചി ലവ് യു... എന്നെ കെട്ടാമോ...?' എന്ന് ആരാധകന്‍; കലക്കന്‍ മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി

അഭിനയിച്ച സിനിമയെല്ലാം വിജയം, ഏതു കഥാപാത്രത്തെയും ഏല്‍പ്പിച്ചാല്‍ മനോഹരമായി അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള കഴിവ്. മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. നായകന്‍മാരുമായുള്ള മികച്ച കെമിസ്ട്രിയാണ് താരത്തിന് ഗുണകരമായി മാറുന്നത്. നിവിന്‍ പോളി, ടൊവീനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം തുടങ്ങി മുന്‍നിര താരനിരയോടൊപ്പം ഐശ്വര്യ ഇപ്പോളിതാ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും എത്തുകയാണ്.

സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് ഐശ്വര്യ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?”” എന്നായിരുന്നു ലൈവില്‍ വന്ന ഐശ്വര്യയോട് ഒരു ആരാധകന്റെ ചോദ്യം. ഉടന്‍ വന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ താരത്തിന്റെ മറുപടി, “”വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…” എന്ന്. ചോദ്യവും ഉത്തരവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും ഐശ്വര്യ പങ്കു വെച്ചിട്ടുണ്ട്.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന “അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്” ആണ് ഐശ്വര്യയുടെ പുതിയ ചിത്രം. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തില്‍ മെഹറുനീസ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന “ബ്രദേഴ്‌സ് ഡേ”യിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഐശ്വര്യയ്ക്ക് പുറമേ പ്രയാഗ മാര്‍ട്ടിനും ഐമയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍