ബലമായി കെട്ടിപ്പിടിക്കുകയായിരുന്നു.. ഇതിപ്പോ ആരും കണ്ടില്ല, ഇനി വിഷയമാക്കുമോ എന്ന് ചോദിച്ചു..; വെളിപ്പെടുത്തി നടി

തന്റെ ഡ്രസും സ്വഭാവും കണ്ടിട്ടാണ് തന്നെ കെട്ടിപ്പിടിച്ചത് എന്നാണ് ജയസൂര്യ തന്നോട് പറഞ്ഞതെന്ന് പരാതിക്കാരിയായ നടി. തൊടുപുഴയിലെ ‘പിഗ്മാന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ നടി ജയസൂര്യയ്‌ക്കെതിരെ തൊടുപുഴ പൊലീസിനാണ് പരാതി നല്‍കിയത്. ബാത്ത്‌റൂമില്‍ പോയ തന്നെ ബലമായി പിടിക്കുകയായിരുന്നു എന്നാണ് നടി വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”നേരത്തെ വെള്ളമൊക്കെ കുടിച്ച് ബാത്ത്‌റൂം ഒക്കെ പോയി സെറ്റ് ആയിട്ടാണ് നമ്മള്‍ അഭിനയിക്കാന്‍ പോയി നിക്കാറുള്ളത്. എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെ തന്നെയാണ്. മേക്കപ്പും കോസ്റ്റിയൂമും ഇട്ട് കഴിഞ്ഞ് ഒന്നു കൂടി വാഷ്‌റൂമില്‍ പോയി വരാമെന്ന് ഞാന്‍ പറഞ്ഞു. പോയി ഞാന്‍ തിരിച്ചു വരുമ്പോള്‍ ഒരാള്‍ പെട്ടെന്ന് വന്ന് പിടിക്കുകയാണ്. ആരാണെന്ന് ഞാന്‍ കാണുന്നില്ല. ആരാണെന്ന് നോക്കുമ്പോള്‍ ഇത്രയും വലിയൊരു നടനാണ്.”

”ഞാന്‍ അയ്യോ എന്ന് പറഞ്ഞ് തള്ളിമാറ്റി. നമ്മള്‍ ഉദ്ദേശിക്കുന്ന ബലമല്ല, നല്ല ബലമാണ് അയാള്‍ക്ക്. ശരിക്കും വന്ന പിടിച്ചപ്പോള്‍ ഞാന്‍ ബലമായി തള്ളി. അപ്പോള്‍ അയാള്‍ രണ്ട് സ്‌റ്റെപ്പ് പിന്നോട്ട് നീങ്ങി. ഇത് ശരിയായില്ല, എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല, നിങ്ങള്‍ എത്ര വലിയ നടന്‍ ആണെങ്കിലും എന്റെ കണ്‍സെന്റ് ഇല്ലാതെ ഇത് ചെയ്തത് ഇഷ്ടമായില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ക്ഷമിക്കണം, എനിക്ക് പെട്ടെന്ന് പറ്റിപ്പോയതാണ് എന്ന് പറഞ്ഞു.”

”എനിക്ക് താങ്കളുടെ സോഷ്യല്‍ സര്‍വ്വീസും നിങ്ങളുടെ മനസും എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആള്‍ക്കാരുണ്ട്, നിങ്ങള്‍ എല്ലാവരുടെ അടുത്തും ഇങ്ങനെയാണോ എന്ന് ചോദിച്ചു. അങ്ങനല്ല സോണിയയെ പ്രത്യേക ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു. ഞാനൊരു ബ്ലാക്ക് ടീഷര്‍ട്ടും ഒരു ബ്ലൂ ജീന്‍സുമാണ് അതില്‍ ധരിച്ചിരുന്നത്. ആ ഡ്രസിനെ കുറിച്ചും അയാള്‍ പറയുന്നുണ്ട്.”

”ഈ ഡ്രസും നിങ്ങളുടെ സ്വഭാവും കണ്ടിട്ട് അങ്ങനെ പറ്റിപ്പോയതാണ് എന്നാണ് പറഞ്ഞത്. 2 മിനിറ്റില്‍ നടന്ന കാര്യങ്ങളാണിത്. രണ്ട് ബില്‍ഡിംഗിലായാണ് ഷൂട്ടിംഗ് സംഘം ഉള്ളത്. അപ്പുറത്ത് ഷൂട്ട് നടക്കുന്ന സ്ഥലത്ത് രമ്യാ നമ്പീശനും കോസ്റ്റിയൂമിന്റെ ആള്‍ക്കാരും അപ്പുറത്തൊക്കെ ഉണ്ട്. ഓരോ മുറികളാണ്.”

”ഇതിപ്പോ ആരും കണ്ടിട്ടില്ല, ഇനിയിപ്പോ ഇതിനെ വിഷയമാക്കുമോ, സംവിധായകനോട് പറയുമോ എന്ന് ചോദിച്ചു. ഫസ്റ്റ് ലൊക്കേഷനില്‍ അഭിനയിക്കാന്‍ വന്നതാണ്, അതിന്റെയൊരു ടെന്‍ഷന്‍ ഉണ്ട്, അതുകൊണ്ട് ഇല്ല ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍, കൂളായി കണ്ണീര് തുടച്ചിട്ട് പോകാന്‍ പറയുകയായിരുന്നു” എന്നാണ് നടി പറഞ്ഞിരിക്കുന്നത്.

Latest Stories

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

'വീണ ജോർജ് അവസരത്തിനൊത്ത പക്വത കാട്ടിയില്ല'; നിലവിലെ വിവാദങ്ങളിൽ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് ലത്തീൻ സഭ

IND VS ENG: മോനെ ഗില്ലേ, ആ ഒരു കാര്യത്തിൽ നീ കാണിക്കുന്നത് കള്ളത്തരമാണ്, അത് നടക്കില്ല: ജോ റൂട്ട്

IND VS ENG: നീയൊക്കെ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്ന് ഡക്കറ്റ്; താരത്തിന് മാസ്സ് മറുപടി നൽകി റിഷഭ് പന്ത്

IND VS ENG: നിനക്കെന്താടാ ചെക്കാ ഞങ്ങളെ പേടിയാണോ; ഇംഗ്ലണ്ടിനെ ട്രോളി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു