ഇതാണ് വരന്‍, പരിചയപ്പെടുത്തി നടി അഭിനയ; വിവാഹം ഏപ്രിലില്‍

നടി അഭിനയയുടെ വിവാഹം ഏപ്രിലില്‍. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വരന്റെ ചിത്രങ്ങള്‍ ആദ്യമായി പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിനയ. മാര്‍ച്ച് 9ന് ആയിരുന്നു അഭിനയയുടെ വിവാഹനിശ്ചയം. ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചെങ്കിലും വരന്റെ ചിത്രമോ പേരോ ഒന്നും അഭിനയ വെളിപ്പെടുത്തിയിരുന്നില്ല.

പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വരനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് അഭിനയ. സണ്ണി വര്‍മ്മ ആണ് അഭിനയയുടെ വരന്‍. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലെങ്കിലും കുറവുകള്‍ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച താരമാണ് അഭിനയ.

അഭിനയയുടെ ബാല്യകാല സുഹൃത്ത് ആണ് സണ്ണി വര്‍മ്മ. കഴിഞ്ഞ പതിനഞ്ച് വര്‍ഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്. ഈ ഏപ്രിലില്‍ ഇരുവരും വിവാഹിതരാവുമെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി സിനിമയില്‍ സജീവമാണ് അഭിനയ.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചിട്ടുണ്ട്. ജോജു ജോര്‍ജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ ഇതിനകം അഞ്ച് ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചു കഴിഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ