രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി; സുരക്ഷ നിഷേധിച്ച് താരങ്ങള്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി. ഇരുവരുടെയും ചെന്നൈയിലെ വീടുകളില്‍ ബോംബ് വച്ചതായുള്ള ഈമെയിലുകള്‍ ലഭിച്ചതായി തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ 8.30ന് ആണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കി കൊണ്ടുള്ള ഈമെയില്‍ എത്തിയത് എന്നാണ് തേനാംപേട്ട് പൊലീസ് വ്യക്തമാക്കുന്നത്.

ഈമെയില്‍ ലഭിച്ചതോടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയെങ്കിലും അജ്ഞാതരായ ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വ്യാജ ഭീഷണിയാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോംബ് സ്‌ക്വാഡിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞതായാണ് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകുന്നേരം 6.30 ഓടെ ബോംബ് ഭീഷണി ഈമെയില്‍ വന്നെങ്കിലും രജനികാന്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന വേണ്ടെന്ന് വച്ചു.

സമാനമായ രീതിയില്‍ ഭീഷണി സന്ദേശങ്ങള്‍ നടനും സംവിധായകനുമായ ധനുഷിനും എത്തിയെങ്കിലും ബോംബ് സ്‌ക്വാഡിന്റെ പരിശോധന ആവശ്യമില്ലെന്ന് നടന്റെ ടീമും വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പ്രമുഖര്‍ക്ക് ഭീഷണി മെയിലുകള്‍ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഉത്ഭവം കണ്ടെത്താനായി സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നടി തൃഷയുടെ വസതിയിലും ബോംബ് വച്ചതായുള്ള ഭീഷണി മെയിലുകള്‍ ഒക്ടോബര്‍ 2ന് എത്തിയിരുന്നു. നേരത്തെ നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലങ്കരൈ വസതിയില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് 37കാരനായ ഒരാളെ ഒക്ടോബര്‍ 9ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്