തുനിഷയുടെ മരണത്തില്‍ പുതിയ ട്വിസ്റ്റ്; സഹതാരം അറസ്റ്റില്‍

നടി തുനിഷ ശര്‍മ്മ ജീവനൊടുക്കിയ സംഭവത്തില്‍ സഹനടന്‍ ഷീസാന്‍ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഷീസാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്.

‘അലിബാബ: ദസ്താന്‍ ഇ-കാബുള്‍’ എന്ന സീരിയലിന്റെ സെറ്റിലെ മേക്കപ്പ് റൂമിലാണ് തുനിഷ തൂങ്ങി മരിച്ചത്. മുറിയില്‍ കയറിയ നടി ഏറെ നേരം കഴിഞ്ഞും പുറത്തു വരാതിരുന്നതിനെ തുടര്‍ന്ന് കതക് പൊളിച്ച് അകത്തു കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടിയുടെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സെറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

‘ഭാരത് കാ വീര്‍ പുത്ര മഹാറാണ പ്രതാപ്’ എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തിയത്. ‘ചക്രവര്‍ത്തി അശോക സമ്രാട്ട്’, ‘ഗബ്ബാര്‍ പൂഞ്ച് വാലാ’, ‘ഷേര്‍ഇ പഞ്ചാബ്’, ‘ഇന്റര്‍നെറ്റ് വാലാ ലവ്’, ‘സുബ്ഹാന്‍ അല്ലാ’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബാര്‍ ബാര്‍ ദേഖോ’ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ‘ഫിത്തൂര്‍’, ‘ദബാങ് 3’, ‘കഹാനി 2’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ