മലയാള സിനിമയില്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് മിഥുന്‍ മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിര. ചിത്രത്തില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേഷത്തിലെത്തി കുഞ്ചാക്കോ ബോബന്‍ കൈയടി നേടിയപ്പോള്‍ ഷറഫുദ്ദീന്റെ കഥാപാത്രത്തെ കണ്ട് കാണികള്‍ക്ക് അമ്പരപ്പായിരുന്നു. ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായാണ് ഷറഫുദീന്‍ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ ഷറഫുദ്ദീന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
ചിത്രത്തില്‍ ഷറഫുദ്ദീന്‍ വീട്ടില്‍ ലാപ്ടോപ്പിനു മുന്നിലാണ്. അച്ഛനെ പണിയെടുക്കാന്‍ സമ്മതിക്കാതെ തോളത്തു കയറിയിരുന്ന് മകള്‍ ദുവ ഒപ്പമുണ്ട്. “സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല” എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മിനിസ്‌ക്രീനിലേക്കും എത്തിയതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഏറെ സജീവമായിട്ടുണ്ട്. ചിത്രത്തില്‍ ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ഷറഫുദ്ദീന്‍ കാഴ്്ചവെച്ചത്.