ഇതാണോ സംസ്‌കാരത്തിന് ചേര്‍ന്ന വസ്ത്രം? നടിയുടെ വസ്ത്രത്തെ കളിയാക്കി സതീഷ്; വിവാദം

നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയ നടന്‍ സതീഷിന്റെ പരാമര്‍ശത്തിന് വിമര്‍ശനം. സണ്ണി ലിയോണ്‍ നായികയാവുന്ന ‘ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ സതീഷ് പറഞ്ഞ വാക്കുകളാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ സണ്ണി ലിയോണ്‍ സാരിയും നടി ദര്‍ശാ ഗുപ്ത ക്രോപ് ടോപ്പും ലെഹങ്കയുമാണ് ധരിച്ചിരുന്നത്.

വേദിയില്‍ സംസാരിക്കുന്നതിനിടെ ദര്‍ശാ ഗുപ്ത ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ചുള്ള സതീഷിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ”ബോംബെയില്‍ നിന്നാണ് നമുക്കെല്ലാം വേണ്ടി സണ്ണി ലിയോണ്‍ തമിഴ്‌നാട്ടിലേക്ക് വന്നത്. അവര്‍ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്ന് നോക്കൂ. കോയമ്പത്തൂരില്‍ നിന്ന് വന്ന ദര്‍ശ ഗുപ്തയെ നോക്കൂ.”

”സണ്ണി ലിയോണാണ് നമ്മുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയത്” എന്നായിരുന്നു സതീഷിന്റെ വാക്കുകള്‍. ഇതിനിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഗായിക ചിന്മയി, സംവിധായകന്‍ നവീന്‍ എന്നിവര്‍ സതീഷിനെതിരെ രംഗത്തെത്തി.

ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നത് എന്നാണ് സതീഷിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ചിന്മയി ട്വീറ്റ് ചെയ്തു. എന്നാല്‍ താന്‍ ദര്‍ശയോട് ചോദിച്ചിട്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് സതീഷ് വിശദീകരിക്കുന്നത്.

സണ്ണി ലിയോണ്‍ എന്താണ് ധരിക്കുന്നത് എന്നതിനെ കുറിച്ച് ദര്‍ശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവര്‍ സാരിയുടുത്തു വന്നത് കണ്ടപ്പോള്‍ ദര്‍ശ അത്ഭുതപ്പെട്ടു. തമാശയ്ക്ക് പറഞ്ഞ കാര്യമാണ് സീരീയസായി എടുത്തതെന്നും സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ