ആരാധകനെ തള്ളിയിട്ട് നാഗാര്‍ജുനയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍; പിന്നാലെ മാപ്പ് പറഞ്ഞ് താരം

ആരാധകനെ തള്ളിയിട്ട് തെലുങ്ക് താരം നാഗാര്‍ജുനയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരന്‍ നാഗാര്‍ജുനയ്ക്ക് അടുത്തേക്ക് ചെന്നു.

എന്നാല്‍, ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയില്‍നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവങ്ങളൊന്നും നാഗാര്‍ജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ”ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.”

”ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കും” എന്നാണ് നാഗാര്‍ജുന പറയുന്നത്. അതേസമയം, ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നാഗര്‍ജുനയും ധനുഷും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ