മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി സിനിമാ ലോകം

നാല് പതിറ്റാണ്ട് നീണ്ട അഭിയജീവിതത്തില്‍ കെട്ടിയാടിയ വേഷങ്ങള്‍ മലയാളി മനസുകളില്‍ മോഹന്‍ലാലിന് നേടി കൊടുത്ത സ്ഥാനം ചെറുതല്ല. പേരിനൊപ്പം ഏട്ടന്‍ ചേര്‍ത്ത് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ലാലേട്ടന് ഇന്ന് 59-ാം പിറന്നാള്‍. നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം.

പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. “നന്ദി. നന്ദി “ലൂസിഫര്‍”. നന്ദി സ്റ്റീഫന്‍. നന്ദി ഖുറേഷി അബ്രഹാം. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകള്‍ ചേട്ടാ.” മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന “ലൂസിഫര്‍” 200 കോടിയും കടന്ന് വിജയകരമായി കുതിക്കുകയാണ്. “തലമുറകള്‍ക്ക് പ്രചോദനമായ മനുഷ്യന് ജന്മദിനാശംസകള്‍. ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. തന്ന ഓര്‍മ്മകള്‍ക്ക് നന്ദി.” എന്നാണ് നിവിന്‍ പോളി കുറിച്ചത്.

ജയസൂര്യ, ഉണ്ണിമുകുന്ദന്‍, പിറ്റര്‍ ഹെയ്ന്‍, സിദ്ധിഖ്, തുടങ്ങി നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒപ്പം ആരാധക ലക്ഷങ്ങളും. ആശംസകളും വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയ ഒരു ലാല്‍മയമായിരിക്കുകയാണ്. മോഹന്‍ലാല്‍ സംവിധായകന്റെ വേഷമണിയുന്നെന്ന വാര്‍ത്തയും ആരാധകര്‍ക്കും സിനിമ ലോകത്തിനും ചെറിയ ആവേശമൊന്നുമല്ല നല്‍കിയിരിക്കുന്നത്. ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ ബറോസിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രമായാണ് ബറോസ് എത്തുന്നത്.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ