നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

തമിഴ് ഹാസ്യ താരവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴില്‍ നാല്‍പ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത മനോബാല 240ല്‍ ഏറെ ചിത്രങ്ങളില്‍ ഹാസ്യ താരമായും വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ്, കന്നഡ സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. 20 ടിവി പരമ്പരകളും 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികില്‍സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982ല്‍ ‘ആഗായ ഗംഗ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്.

പിന്നീട് ‘പിള്ളൈ നില’, ‘ഊര്‍കാവലന്‍’, ‘മല്ല് വെട്ടി മൈനര്‍’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2000ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. ‘പിതാമഹന്‍’, ‘ചന്ദ്രമുഖി’, ‘യാരടീ നീ മോഹിനി’, ‘തമിഴ് പടം’, ‘അലക്സ് പാണ്ഡിയന്‍’, ‘അരണ്‍മനൈ’ തുടങ്ങിയ ചിത്രങ്ങളില്‍ നടന്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ