'എന്റെ പുതിയ വാലന്റൈന്‍..'; പ്രണയദിനത്തില്‍ ചിത്രവുമായി ലാല്‍, വൈറല്‍

വാലന്റൈന്‍സ് ഡേയില്‍ നടനും സംവിധായകനും ലാല്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. ‘മൈ ന്യൂ വാലന്റൈന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ വാലന്റൈന്‍ എന്ന ക്യാപ്ഷനാണ് കൊടുത്തത് എങ്കിലും ഭാര്യ നാന്‍സി പോളിനൊപ്പമുള്ള ചിത്രമാണ് ലാല്‍ പങ്കുവച്ചിരിക്കുന്നത്.

പ്രണയം എന്നും പുതിയതാണ് എന്നാണ് ചിത്രവും ക്യാപ്ഷനും പങ്കുവച്ച ലാല്‍ വ്യക്തമാക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓള്‍ഡ് ഈസ് ഗോള്‍ഡ്, അത് കലക്കി, ഹാപ്പി വാലന്റൈന്‍സ് ഡേ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്.

1987ല്‍ ആണ് ലാലും നാന്‍സിയും വിവാഹിതരാകുന്നത്. സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, മോണിക്ക എന്നിവരാണ് ഇവരുടെ മക്കള്‍. ബാല്യകാല സുഹൃത്തായ സിദ്ദിഖുമൊത്ത് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തില്‍ ഫാസിലിനൊപ്പം സഹസംവിധായകനായാണ് ലാല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്.

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് ലാല്‍. ടൊവിനോ തോമസ് നായകനാകുന്ന ‘തിലകം’ ആണ് ലാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. തമിഴില്‍ ‘സിങ്കപ്പൂര്‍ സലൂണ്‍’ എന്ന സിനിമയും ഒരുങ്ങുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ