'തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാൻ താത്പര്യമില്ല'; കോടികളുടെയുടെ പാൻ മസാല പരസ്യം നിരസിച്ച് കാര്‍ത്തിക് ആര്യൻ

കോടികളുടെ പരസ്യത്തിൻ്റെ ഓഫ‍ർ നിരസിച്ച് ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യൻ. ഒമ്പത് കോടി രൂപയുടെ പാൻ മസാല പരസ്യത്തിന്റെ ഓഫറാണ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാൻ താല്‍പര്യമില്ലെന്ന കാരണത്തിൽ കാര്‍ത്തിക് ആര്യൻ നിരസിച്ചത്. ഒരു പ്രമുഖ പരസ്യ നിര്‍മാതാവ് വാര്‍ത്ത സ്ഥിരീകരിച്ചതായും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്ത ശരിയാണ്. പാൻ മസാല പരസ്യം ചെയ്യാനുള്ള 8-9 കോടി രൂപയുടെ ഓഫര്‍ കാര്‍ത്തിക് ആര്യൻ നിരസിച്ചു. കാര്‍ത്തിക് ആര്യന് ധാര്‍മികതകളുണ്ട്. ഇന്നത്തെ നടൻമാരില്‍ ഇത്തരം ആള്‍ക്കാര്‍ അപൂര്‍വമാണ്. യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കാര്‍ത്തിക് ആര്യൻ ബോധവാനാണെന്നും പരസ്യ നിര്‍മാതാവ് വ്യക്തമാക്കി.

പാൻ മസാല പരസ്യം നിരസിച്ച കാര്‍ത്തിക് ആര്യനെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തുന്നത്. അക്ഷയ് കുമാര്‍, അജയ് ദേവ്‍ഗണ്‍ തുടങ്ങിയ നടൻമാര്‍ കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ