ജഗദീഷ് ആണ് വില്ലന്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ'യുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍: ജോസ് തോമസ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ ‘അമ്മ’യുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍ ജഗദീഷ് ആണെന്ന് സംവിധായകന്‍ ജോസ് തോമസ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ നിലപാട് എടുക്കണമെന്ന് വാദിച്ച നടന്‍ തന്നെ പ്രതികരണം വൈകിപ്പിച്ചു എന്നാണ് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം കൂടിയായ ജോസ് തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് 18 കേരളം ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജോസ് തോമസ് സംസാരിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന അന്നു തന്നെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയും മോഹന്‍ലാലുമായി സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്താമെന്ന് പറയുകയും ചെയ്തിരുന്നു.

ബാക്കി കാര്യങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനിക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ ജഗദീഷ് ഇടപെടുകയും പത്രസമ്മേളനം നടത്തരുത്, മാധ്യമങ്ങളെ കാണരുത് എന്ന് പറയുകയുമായിരുന്നു. പ്രധാന നടന്മാര്‍ ജഗദീഷിന്റെ വാദം സമ്മതിച്ചു കൊടുക്കുകയായിരുന്നു.

ഇതിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് അറിയില്ല. ബി ഉണ്ണികൃഷ്ണനുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞ വിവരമാണെന്നും ഇക്കാര്യം പുറത്ത് പറയുന്നതിന് മടിയില്ലെന്നും ജോസ് തോമസ് പറഞ്ഞു. അതേസമയം, ജോസ് തോമസിന്റെ വാക്കുകളോട് ജഗദീഷ് പ്രതികരിച്ചിട്ടില്ല.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി