നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്സ്..? 'എമ്പുരാന്‍' ഫാന്‍ പേജിനെതിരെ ഗണപതി; ചര്‍ച്ചയാകുന്നു

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും ‘എമ്പുരാന്‍’ 250 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞു. ഇതിനിടെ എമ്പുരാന്‍ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റിന് നടന്‍ ഗണപതി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. എമ്പുരാന്‍ മുന്നിലെത്തിയപ്പോള്‍ 241 കോടി കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മലിനെ ട്രോളി കൊണ്ടുള്ള ഒരു പോസ്റ്റിനാണ് ഗണപതി മറുപടി നല്‍കിയത്.

ഇത് ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. ‘മഞ്ഞുമ്മലിലെ പിള്ളേരെ, വേണമെങ്കില്‍ ഒന്ന് കുരിശ് വരച്ചോ, ഞങ്ങള്‍ കുര്‍ബാന ചൊല്ലാന്‍ പോകുവാ’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എത്തിയ ഈ പോസ്റ്റിന് ഗണപതി മറുപടിയും നല്‍കി.

”നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്സ്” എന്നാണ് ഗണപതി ചോദിച്ചത്. രണ്ട് സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ഗണപതി ചോദിച്ചു. ”ബ്രേക്ക് ആയതില്‍ ബ്രോയ്ക്ക് ഫ്രസ്േറ്റഷന്‍ ഉണ്ടോ” എന്ന് സ്റ്റോറിയിട്ട ഇന്‍സ്റ്റഗ്രാം പേജായ ‘prey.ae’ ചോദിക്കുന്നുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെ വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ മറികടന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 103.25 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓവര്‍സീസില്‍ 15 മില്യണ്‍ കടന്ന എമ്പുരാന്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ