ട്വന്റി 20 ഇന്നാണ് ഇറങ്ങിയതെങ്കിൽ 150 കോടി കലക്ഷൻ നേടുമായിരുന്നു. അന്ന് സംഭവിച്ചത് പറഞ്ഞ് ദിലീപ്, വലിയ ചിത്രം എടുക്കുമ്പോഴുളള ബുദ്ധിമുട്ടിനെ കുറിച്ച് താരം

മലയാള സിനിമയിൽ‌ ഒരുകാലത്ത് വലിയ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ട്വന്റി 20. മോളിവുഡിലെ മിക്ക നടീനടന്മാരും അണിനിരന്ന ചിത്രം തിയ്യേറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. 2008ൽ പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ സിനിമ 10 കോടിയിലധികം കലക്ഷനാണ് അന്ന് നേടിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ​ദിലീപ്, ജയറാം ഉൾപ്പെടെയുളള സൂപ്പർതാരങ്ങളെല്ലാം സിനിമയിൽ പ്രധാന റോളുകളിലെത്തി. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം നിർമ്മിച്ചത് ദിലീപായിരുന്നു.

ട്വന്റി 20 ഇന്നാണ് റിലീസ് ചെയ്തതെങ്കിൽ 150 കോടിയിൽ അധികം കലക്ഷൻ നേടുമായിരുന്നുവെന്ന് പറയുകയാണ് നടൻ ദീലിപ്. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്. “ട്വന്റി 20 ഇന്നാണ് റിലീസ് ചെയ്തതെങ്കിൽ അത് 150 കോടിയിലധികം കലക്ഷൻ നേടുമായിരുന്നു. ടിക്കറ്റ് നിരക്കുകൾ 20-30 രൂപയായിരുന്ന കാലത്താണ് ഞങ്ങൾ ട്വന്റി 20 റിലീസ് ചെയ്തത്. എന്നിട്ടും 10 കോടിയിൽ‌ കൂടുതൽ കലക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി അത് മാറി”, ദിലീപ് പറഞ്ഞു.

“ഇപ്പോൾ ഒരു സിനിമ ഹിറ്റാകുമ്പോൾ കലക്ഷനും വളരെ വലുതായിരിക്കും. സിനിമ പരാജയപ്പെട്ടാൽ അത് എവിടെയുമില്ലാതെ അപ്രത്യക്ഷമാവുകയും ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം വലിയ സിനിമ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. മറ്റുളളവർക്ക് അത് എളുപ്പമായിരിക്കും. വലിയ കാൻവാസിലുളള ഒരു സീരിയസ് സിനിമ ചെയ്യുമ്പോൾ അന്തിമഫലം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അല്ലെങ്കിൽ ഉളളടക്കം ശക്തമായിരിക്കണം. അതേസമയം ഒരു കുടുംബത്തേയും അവരുടെ വികാരങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ എടുക്കുന്നതെങ്കിൽ അത് മലയാളി പ്രേക്ഷകരെ സ്വാധീനിക്കാൻ വളരെ കൂടുതലാണെന്നും” ദിലീപ് കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ