ചന്ദന ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി, 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു: ബാല

നടന്‍ ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നതായി ഗായിക അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഈ വിഷയം ചര്‍ച്ചയായെങ്കിലും ബാല ഇതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെ അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം ചെയ്തതോടെ, നടന്റെ നാലാം വിവാഹം എന്ന ചര്‍ച്ചകളും ഉയര്‍ന്നു വന്നു.

കന്നടക്കാരിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെണ്‍കുട്ടിയെ ബാല വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഈ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളും എത്തി. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബാല. ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ് എന്നാണ് ബാല പറയുന്നത്.

താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകില എന്നും നടന്‍ വ്യക്തമാക്കി. പച്ചക്കള്ളങ്ങളാണ് എന്നെ കുറിച്ച് പറയുന്നത്. ഞാന്‍ എന്താ നാല് കെട്ടിയവനോ? ഞാന്‍ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്.

ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറയുന്നു. അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു. ഞങ്ങള്‍ പ്രണയിച്ചിരുന്നു. ആറാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതാണ്. ഇക്കാര്യം ഞാന്‍ തന്നെ അവരോട് (അമൃത) പറഞ്ഞതാണ്. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. ഇത് ഞാന്‍ തന്നെയാണ് പറഞ്ഞത്.

ആ വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. റെഡ്ഡി, റെഡ്ഡി എന്ന് പറയുന്നുണ്ടല്ലോ. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്ക് ആണ്. പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ചന്ദന എന്നെ വിളിച്ചിരുന്നു യുഎസില്‍ നിന്ന് എന്നാണ് ബാല പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ