സംവിധാനം രക്തത്തിലുണ്ട്, മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യും.. മമ്മൂക്ക ഇല്ലായിരുന്നുവെങ്കില്‍ ഞാനില്ല: ബാല

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും തനിക്ക് നന്ദിയുണ്ടെന്ന് നടന്‍ ബാല. താരങ്ങളുടെ സിനിമകളില്‍ നല്‍കിയ അവസരങ്ങളെ കുറിച്ച് പറഞ്ഞാണ് ബാല സംസാരിക്കുന്നത്. തനിക്ക് അവസരം കിട്ടിയാല്‍ ലാലേട്ടനെ വച്ച് സിനിമ ചെയ്യും. സംവിധാനം രക്തത്തിലുണ്ട് എന്നാണ് ബാല പറയുന്നത്.

മോഹന്‍ലാലിനോട് നന്ദിയുണ്ട്. ‘പുലിമുകരുകന്‍’, ‘ലൂസിഫര്‍’ പോലുള്ള സിനിമകളില്‍ റോള്‍ തന്നതിന്. ലൂസിഫറില്‍ ഒരേയൊരു സീനാണ് ഉണ്ടായിരുന്നത്. പൃഥ്വിരാജാണ് അതിലേക്ക് തന്നെ വിളിച്ചത്. ലാലേട്ടനൊപ്പം ലൂസിഫറിലെ സീന്‍ ചെയ്ത ശേഷം പൃഥ്വിരാജ് അഭിനന്ദിച്ചു.

അതിന് ശേഷം അത്തരം കഥാപാത്രങ്ങള്‍ നിരവധി വന്നു. പക്ഷെ താന്‍ അത് ചെയ്യാതെ കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. പേഴ്‌സണല്‍ ലൈഫില്‍ പ്രശ്‌നം വന്നപ്പോഴും സിനിമയില്‍ നിന്നും വിട്ടുനിന്നു. ചേട്ടന്‍ സജഷന്‍സ് പറയാറില്ല. ലാലേട്ടന്‍ ഒരു അവതാരമാണ്.

തനിക്ക് അവസരം കിട്ടിയാല്‍ ലാലേട്ടനെ വച്ച് സിനിമ ചെയ്യും. സംവിധാനം രക്തത്തിലുണ്ട് എന്നാണ് ബാല പറയുന്നത്. അതുപോലെ ബിഗ് ബിയില്‍ മമ്മൂട്ടി അവസരം നല്‍കിയെന്നും ബാല പറയുന്നുണ്ട്. മമ്മൂക്ക തനിക്കൊരു സ്‌പെയ്‌സ് തന്നിരുന്നു.

അദ്ദേഹം നായകനായ പടത്തില്‍ ന്യൂ ഫേസായ തനിക്ക് ‘മുത്തുമഴ കൊഞ്ചല്‍ പോലെ’ എന്നൊരു പാട്ട് ചെയ്യാന്‍ അവസരം തന്നത് അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പം കൊണ്ടാണ്. അങ്ങനൊരു അവസരം കിട്ടിയില്ലായിരുന്നുവെങ്കില്‍ താന്‍ ഇന്ന് ഇവിടെ ഇരിക്കില്ല എന്നാണ് ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്