ആമിര്‍ ഖാനും വിഷ്ണു വിശാലിനുമൊപ്പം അജിത്ത്; സഹായമെത്തിച്ച് സൂപ്പര്‍ താരം

വെള്ളപ്പൊക്കത്തില്‍ വലഞ്ഞ ആമിര്‍ ഖാനും വിഷ്ണു വിശാലിനും സഹോയമെത്തിച്ച് നടന്‍ അജിത്ത്. എക്‌സ് അക്കൗണ്ടിലൂടെ വിഷ്ണു വിശാലാണ് തങ്ങളെ സഹായിക്കാന്‍ അജിത് മുന്നോട്ടുവന്ന വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രളയത്തില്‍ കുടുങ്ങിയ ആമിറിനെയും വിഷ്ണുവിനെയും റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു.

”ഒരു സുഹൃത്ത് വഴി ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ അജിത്ത് സര്‍ സഹായസന്നദ്ധനായി എത്തുകയായിരുന്നു. ഞങ്ങള്‍ക്കും ഞങ്ങളുടെ വില്ലകളിലെ മറ്റുള്ളവര്‍ക്കും അദ്ദേഹം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു അജിത് സര്‍” എന്ന് കുറച്ച് അജിത്തിനൊപ്പമുള്ള ചിത്രം വിഷ്ണു വിശാല്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ കാരപ്പാക്കത്താണ് വിഷ്ണു വിശാലും ആമിര്‍ ഖാനും അടക്കമുള്ള ആളുകള്‍ കുടുങ്ങിയത്. വിഷ്ണു താമസിക്കുന്ന അതേ വില്ല കമ്മ്യൂണിറ്റിയിലാണ് ആമിറും താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കാണ് ആമിര്‍ ചെന്നൈയില്‍ എത്തിയത്.

30ല്‍ ഏറെ പേരെയാണ് കാരപ്പാക്കത്തെ വില്ലാ കമ്മ്യൂണിറ്റിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് വിഷ്ണു വിശാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് നല്‍കി. ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇവരെപ്പോലുള്ളവരേയും സഹായിക്കണമെന്നും വിഷ്ണു എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്