ഞങ്ങള്‍ക്ക് 8 കോടി രൂപയാണ് നഷ്ടമായത്, അതുകൂടി തന്ന് സഹായിക്കണേ..; വിജയ് ദേവരകൊണ്ടയോട് വിതരണക്കാര്‍

പുതിയ ചിത്രം ‘ഖുഷി’ ഹിറ്റ് ആയതോടെ തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായമായി നല്‍കാനൊരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നാണ് ഒരു കോടി രൂപ വിജയ് നല്‍കാനൊരുങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ വിജയ്‌യുടെ മറ്റൊരു ചിത്രത്തിന്റെ വിതരണക്കാരുടെ ആവശ്യമാണ് ശ്രദ്ധ നേടുന്നത്.

ബോക്‌സോഫീസില്‍ പരാജയമായി മാറിയ ‘വേള്‍ഡ് ഫെയ്മസ് ലവര്‍’ എന്ന സിനിമയുടെ വിതരണക്കാരാണ് നടനോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം കൂടി തിരിച്ചു തരണമെന്ന് വിതരണക്കാരായ അഭിഷേക് പിക്ചേഴ്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

”പ്രിയപ്പെട്ട വിജയ് ദേവേരക്കൊണ്ട, വേള്‍ഡ് ഫെയ്മസ് ലവര്‍ എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് എട്ട് കോടി നഷ്ടമായി. ഇതുവരെ ആരും പ്രതികരിച്ചില്ല. ഹൃദയ വിശാലനായ താങ്കള്‍ ഒരു കോടി രൂപ സംഭാവന ചെയ്യുന്നതിനാല്‍ ഞങ്ങള്‍ വിതരണക്കാരുടയെും തിയേറ്ററുടമകളുടെയും കുടുംബങ്ങളെ കൂടി സഹായിക്കണം. നന്ദി, അഭിഷേക് പിക്ചേഴ്സ്” എന്നാണ് ട്വീറ്റ്.

അഭിഷേക് ഫിലിംസിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം നായകന്റെ ചുമലില്‍ മാത്രം കെട്ടിവയ്ക്കുന്നതെന്നും സംവിധായകനും തിരക്കഥാകൃത്തിനും അതില്‍ പങ്കില്ലേ എന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.

2020 ഫെബ്രുവരി 14ന് പുറത്തിറങ്ങിയ വേള്‍ഡ് ഫെയ്മസ് ലവര്‍ ക്രാന്തി മാധവാണ് സംവിധാനം ചെയ്തത്. 35 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം വന്‍ പരാജയമായിരുന്നു. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിന്‍ തെരേസ, ഇസബെല്ല ലെയ്തി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു.

Latest Stories

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ്; 96 ലോക്‌സഭാ മണ്ഡലങ്ങൾ വിധിയെഴുതുന്നു

ഇത് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ?, വലിയ അപ്ഡേറ്റ് നല്‍കി റെയ്ന

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മരണം

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീഷണ കേന്ദ്രം

വിവാദ പ്രസംഗം നടത്തിയ ആര്‍എംപി നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്