ചുണ്ടിനടിയില്‍ വെച്ച ഹാന്‍സിനോടുള്ള താത്പര്യം ഭാവിയില്‍ പോകുമോ എന്നറിയില്ല: ട്രോളുകള്‍ക്ക് എതിരെ അഭിരാമി സുരേഷ്

ബോഡി ഷെയ്മിംഗ് ട്രോളുകള്‍ക്കെതിരെ പ്രതികരിച്ച് അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടായ പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിക്ക് എതിരെ ട്രോളുകള്‍ പ്രചരിക്കുന്നത്. അടുത്തിടെ അഭിരാമിയുടെ അഭിമുഖം വന്ന ആര്‍ട്ടിക്കിളിന് പോലും കമന്റുകള്‍ എത്തിയതോടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം.

അഭിരാമിയുടെ കുറിപ്പ്:

അഭിമുഖം വന്നതിന് ശേഷം പരിഹാസ്യമായ കമന്റുകളാണ് കാണുന്നത്. എന്റെ താടിയെല്ലിനെയും സ്വകാര്യ കാര്യങ്ങളെ കുറിച്ചും വളരെയധികം താത്പര്യമുള്ള കുറച്ചു പേര്‍ക്ക് മറുപടി നല്‍കണമെന്ന് തോന്നുന്നു.

ചുമ്മാ എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി. “സാധനം”” “”അഹങ്കാരി”” “”ജാടതെണ്ടി”” മുതലായവ കേള്‍ക്കുമ്പോ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്ത എന്തിനാണ് പ്രഹസനങ്ങള്‍ എന്ന്. എന്തായാലും ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെ,
ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ. ഇപ്പൊ വരെ എടുത്ത് കളയാന്‍ തോന്നീട്ടില്ല,
ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താത്പര്യം പോവുമോ എന്നുമറിയില്ല.

ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്, അല്ലെ? ചിന്തിച്ചിട്ടുണ്ടോ?

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍