എബിസിഡിയുടെ തെലുങ്ക് റീമേയ്ക്ക് വരുന്നു; ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ മലയാള ചിത്രം എബിസിഡിയുടെ തെലുങ്ക് പതിപ്പ് വരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തെലുങ്കില്‍ അല്ലു സിരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി. സുരേഷ് ബാബുവാണ് ചിത്രം പുറത്തിറക്കുന്നത്.

മധുര എന്റര്‍ടൈന്‍മെന്റ്, ബിഗ്‌ബെന്‍ സിനിമാസ് എന്നിവയ്‌ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേര്‍ന്നാണ് എബിസിഡി നിര്‍മ്മിക്കുന്നത്. എബിസിഡി എന്നു തന്നെയാണ് തെലുങ്കിലും ചിത്രത്തിന്റെ പേര്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്രെയിലര്‍ 2.5 മില്യണ്‍ കാഴ്ച്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിംഗില്‍ നാലാമതുണ്ട്. ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി, അപര്‍ണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മര്‍ട്ടിന്‍ പ്രക്കാട്ടിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്