അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണ് 'വാരിയംകുന്നന്‍': ആഷിഖ് അബു

“വാരിയംകുന്നന്‍” സിനിമ പ്രഖ്യാപിച്ചതോടെ സൈബര്‍ ആക്രമണങ്ങളാണ് നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ആഷിഖ് അബുവിനും നേരെ നടക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണിതെന്നും വലിയ സിനിമയായതിനാല്‍ തന്നെ സമീപിക്കുകയായിരുന്നു എന്ന് ആഷിഖ് അബു മനോരമയോട് പറഞ്ഞു.

ആഷിഖ് അബുവിന്റെ വാക്കുകള്‍:

പ്രതിഷേധം പ്രതീക്ഷിച്ചതാണ്. വളരെ ആസൂത്രിതമായിത്തന്നെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ചരിത്രം മലബാര്‍ വിപ്ലവത്തിനുണ്ട്. സ്വാഭാവികമായും ഈ കാലഘട്ടത്തില്‍ അത് ചര്‍ച്ചയായി അല്ലെങ്കില്‍ സിനിമയായി വരുമ്പോള്‍ ബഹളങ്ങള്‍ ഉണ്ടാകാം. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയുണ്ട്. അന്‍വര്‍ റഷീദ് ചെയ്യാനിരുന്ന സിനിമയാണിത്. ഇതൊരു വലിയ സിനിമയായതിനാല്‍ പല ബുദ്ധിമുട്ടുകള്‍ ഉണ്ടായി. പിന്നീട് അവര്‍ എന്നെ സമീപിച്ചു. അങ്ങനെയാണ് ഈ ചിത്രം ഞാന്‍ ഏറ്റെടുക്കുന്നത്.

ഇതേ പ്രമേയവുമായി ബന്ധപ്പെട്ട് ഒന്നിലേറെ സിനിമകള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ സിനിമ ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യണം. ഓരോരുത്തരും കണ്ടെത്തുന്ന വസ്തുതയാകും അവരവരുടെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുക. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ സാധാരണക്കാരന്‍ ചെയ്ത യുദ്ധം. ഇന്ത്യയില്‍ വേറേ ഒരു സ്ഥലത്തും സാധാരണ ജനങ്ങള്‍ സംഘടിച്ച് യുദ്ധം ചെയ്തിട്ടില്ല. യുദ്ധം മാത്രമല്ല, അവിടെ അറുപതോളം ഗ്രാമങ്ങള്‍ ചേര്‍ന്ന് മലയാളരാജ്യം എന്ന പേരില്‍ ഒരു രാജ്യം തന്നെ പ്രഖ്യാപിച്ചു.

സത്യസന്ധമായ അന്വേഷമാണ് ഈ സിനിമയുമായി ബന്ധപ്പെട്ടു നടത്തിയത്. ആരെയും മനപൂര്‍വം വേദനിപ്പിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. എല്ലാ സ്വാതന്ത്ര്യസമര ചരിത്രത്തിലും മതപരമായ വിഭജനം ബ്രിട്ടിഷുകാര്‍ നടത്തിയിട്ടുണ്ട്. വാരിയംകുന്നന്റെ ഒരു ചിത്രം പോലും എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് ആലിമുസ്ലിയാരുടെ ചിത്രമാണ്. പാരിസിലെ ഒരു മാസികയില്‍ നിന്നാണ് ഞങ്ങള്‍ക്ക് വാരിയംകുന്നന്റെ പടം ലഭിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് ബ്രിട്ടിഷുകാര്‍ എടുത്ത ചിത്രമാണിത്. ഈ സിനിമ ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ അവര്‍ ബ്രിട്ടിഷുകാര്‍ ആയിരിക്കും.

അലി അക്ബറും സിനിമ ചെയ്യട്ടെ. ഒരു സിനിമയ്ക്കു മറുപടി മറ്റൊരു സിനിമ തന്നെയാണ്. ഈ വിഷയം ഏവരും ചര്‍ച്ച ചെയ്യട്ടെ. ഇനിയും മലബാറിന്റെ ചരിത്രത്തിലൂടെ പല സിനിമകളും യാത്ര ചെയ്യണം. ഇനിയും കഥകളുണ്ടാകട്ടെ. കേരളത്തില്‍ ആയതുകൊണ്ടുതന്നെ, ഈ സിനിമ നടക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയം ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ പതിവാണ്. അത് നടത്താന്‍ പ്രത്യേകിച്ച് ഒരു ശക്തിയുടെയും ആവശ്യമില്ല. പൃഥ്വിരാജിനെപ്പോലും ഇത് വ്യക്തിപരമായി ബാധിച്ചെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹമൊക്കെ ഇതിന്റെ വളരെ മോശം വശങ്ങള്‍ കണ്ട് അതില്‍നിന്ന് ശക്തി ആര്‍ജിച്ച് സ്വയം വളര്‍ന്നുവന്ന ആളാണ്. പൃഥ്വിരാജ് മാത്രമല്ല റിമയും അങ്ങനെ തന്നെ. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അതു തുടരും.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും