ആര്യന്‍ ഖാന്‍ ഇനി ബോളിവുഡിലേക്ക്

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആര്യന്‍ ഖാന്‍. എഴുത്തുകാരനായി സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വെബ്സീരീസിന്റെയും ഫീച്ചര്‍ ഫിലിമിന്റെയും എഴുത്തുപണികളിലാണ് താരപുത്രനെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈമിനു വേണ്ടിയുള്ള വെബ്സീരീസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിനായുള്ള സിനിമയുമാണ് അണിയറയിലൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഇതിനുപുറമെ ആര്യന്‍ ഖാന്‍ മറ്റ് ചില പ്രൊജക്ടുകളുടെയും ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിലാല്‍ സിദ്ദിഖിയുമായി ചേര്‍ന്നാണ് ആര്യന്റെ എഴുത്തുകള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മകന് അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്നാല്‍ ചലച്ചിത്രനിര്‍മാണത്തിന്റെ ക്രിയാത്മകമായ മേഖലകളിലേക്ക് പ്രതീക്ഷിക്കാമെന്നും ഷാരൂഖ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും അഭിനയത്തില്‍ അരങ്ങേറ്റത്തിന് തയ്യാറാവുകയാണ്.

സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന പത്താനാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. അറ്റ്‌ലിയുടെ അടുത്ത ചിത്രത്തിലും ഷാരൂഖാണ് നായകന്‍.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ