'ബിസിനിസിനെ പറ്റി നിനക്ക് വല്ലോം അറിയാവോ'; റിട്ടയേര്‍ഡ് കണക്ക് മാഷായി ബിജു മേനോന്‍ ഒപ്പം പാര്‍വതിയും ഷറഫുദ്ദീനും, ആര്‍ക്കറിയാം ട്രെയ്‌ലര്‍

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ആര്‍ക്കറിയാം” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം ആഷിഖ് അബുവും സന്തോഷ് ടി. കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കോട്ടയത്തുകാരനായ റിട്ടയേര്‍ഡ് ഗണിത അധ്യാപകനായാണ് ബിജു മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്. 73-കാരന്റെ ഗെറ്റപ്പില്‍ ഗംഭീര മേക്കോവറിലാണ് ബിജു മേനോന്‍ എത്തുന്നത്. ഷേര്‍ളി, റോയ് എന്നീ കഥാപാത്രങ്ങളായാണ് ഷറഫുദ്ദീനും വേഷമിടുന്നത്.

സാനു ജോണ്‍ വര്‍ഗീസും, രജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗും ജി. ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സഞ്ജയ് ദിവേച്ഛയാണ് പശ്ചാത്തല സംഗീതം. രതീഷ് ബാലകൃഷ്ണ-പൊതുവാള്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ആര്‍ട്ട് ഡയറക്ടര്‍-ജ്യോതിഷ് ശങ്കര്‍. സമീറ സനീഷ്-വസ്ത്രാലങ്കാരം. രഞ്ജിത്ത് അമ്പാടി-മേക്കപ്പ്, അരുണ്‍ സി തമ്പി, സന്ദീപ രക്ഷിത്-എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്, ബെന്നി കട്ടപ്പന-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പരസ്യകല-ഓള്‍ഡ് മങ്ക്സ്. ഏപ്രില്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ