മഹാഭാരതം സിനിമ ഈ വര്‍ഷം, ബിഗ് ബജറ്റ് ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആമിര്‍ ഖാന്‍, ഒരുങ്ങുക ലോര്‍ഡ് ഓഫ് ദി റിങ്‌സ് പോലെ

മഹാഭാരതം സിനിമയാക്കുകയാണ് തന്റെ എറ്റവും വലിയ ആഗ്രഹമെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. ഈ വര്‍ഷത്തോടെ അതിന്റെ പ്രൊഡക്ഷന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്. വര്‍ഷങ്ങളായുളള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഈ വര്‍ഷം തന്നെ മഹാഭാരതം തുടങ്ങാനായി ആമിര്‍ ഖാന്‍ പദ്ധതിയിടുന്നത്‌. സിനിമ നിര്‍മ്മിക്കുന്നത് താനായിരിക്കുമെന്നും ചിത്രത്തിന്‌ ഒന്നിലധികം സംവിധായകര്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു. ലോര്‍ഡ് ഓഫ് ദി റിങ്‌സ് സിനിമയിലേതുപോലെ എല്ലാ ഭാഗങ്ങളും ഒരേസമയം ചിത്രീകരിക്കും.

അതേസമയം ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ആമിര്‍ ഖാന്‍ അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകര്‍ ആരൊക്കെയാവും എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷം മാത്രമേ അത് തിയ്യേറ്ററുകളില്‍ എത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. 1000 കോടിയിലധികം മുതല്‍മുടക്കിലാണ് ആമിറിന്റെ ഈ പ്രോജക്ട് വരുന്നതെന്നും മറ്റ് ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി വമ്പന്‍ ക്യാന്‍വാസിലുളള ഒരു ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു.

മുന്‍പ് സംവിധായകന്‍ എസ് എസ് രാജമൗലിയും മഹാഭാരതം സിനിമയാക്കുവാനുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതേകുറിച്ചുളള അപ്‌ഡേറ്റുകള്‍ സംവിധായകന്‍ പിന്നീട് പുറത്തുവിട്ടിരുന്നില്ല. സിതാരേ സമീന്‍ പര്‍ ആണ് ആമിര്‍ ഖാന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ ഇന്ത്യന്‍ പതിപ്പാണ് ഈ സിനിമ. ജൂണ്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കൂടാതെ ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രം കൂലിയിലും അതിഥി വേഷത്തില്‍ ആമിര്‍ ഖാന്‍ എത്തുന്നുണ്ട്. ഓഗസ്റ്റിലാണ് കൂലി തിയേറ്ററുകളിലെത്തുക.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും