'മാലാഖ'യല്ല, ഇത് വീണയുടെ 'കോഴിപ്പോര്'; ആദ്യ ഗാനം പുറത്ത്

കെട്ട്യോളാണെന്റെ മാലാഖ ഫെയിം വീണ നന്ദകുമാര്‍ അഭിനയിക്കുന്ന കോഴിപ്പോരിലെ ആഗ്യ ഗാനം റിലീസ് ചെയ്തു. “ആദ്യത്തെ നോക്കില്‍…” എന്നു തുടങ്ങുന്ന അതിമനോഹരം ആയ ഒരു പ്രണയ ഗാനമാണ് റിലീസ് ചെയ്തത്. ബിജിബാലും അന്നേ ആമിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

പുതുമുഖ സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെ. പിക് മൂവിസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. “ഗാഗുല്‍ത്തായിലെ കോഴിപ്പോര്” എന്ന ചിത്രത്തിന്റെ പേര് മതവികാരം വ്രണപ്പെടുമെന്ന വിമര്‍ശനത്തെ തുടര്‍ന്ന് കോഴിപ്പോരായി ചുരിക്കുകയായിരുന്നു.

അഞ്ജലി നായര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി അനില്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ