ഓസ്‌കറില്‍ 'കങ്കുവ'യും; ആദ്യ റൗണ്ട് പാസ് ആയി, ആറ് ഇന്ത്യന്‍ സിനിമകള്‍ പട്ടികയില്‍

ഓസ്‌കറില്‍ ഇടംപിടിച്ച് സൂര്യ ചിത്രം ‘കങ്കുവ’യും. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് രണ്ട് മാസം മാത്രം ശേഷിക്കെയാമ് മത്സരത്തിനായി പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഇതില്‍ ആറ് ഇന്ത്യന്‍ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ആടുജീവിതം, കങ്കുവ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്, സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയാണ് ആ ചിത്രങ്ങള്‍. ശുചി തലാത്തി സംവിധാനം ചെയ്ത ചിത്രമാണ് ഗേള്‍സ് വില്‍ ബി ഗേള്‍സ്. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത് നായകനായ ചിത്രമാണ് സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍.

എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. 17-ാം തീയതി അക്കാദമി നോമിനേഷനുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡോള്‍ബി തിയറ്ററില്‍ മാര്‍ച്ച് 2 നാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം.

അതേസമയം, ഓസ്‌കര്‍ ചുരുക്കപട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപത ലേഡീസ്’ പുറത്തായിരുന്നു. എന്നാല്‍ ഗുനീത് മോങ്ക നിര്‍മ്മിച്ച ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഇത് ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ