ആർട്ടിസ്റ്റാണോ? നിങ്ങൾക്കും ആടുജീവിതത്തിന്റെ ഭാഗമാവാം; കാത്തിരിക്കുന്നത് വമ്പൻ പ്രൊജക്ട്

മലയാള നോവൽ ചരിത്രത്തിലെ മികച്ച സൃഷ്ടികളിൽ ഒന്നാണ് ബെന്യാമിൻ എഴുതിയ ‘ആടുജീവീതം’. നജീബിന്റെ ജീവിതം ബ്ലെസി സിനിമയാക്കുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്. ഏപ്രിൽ 10-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. പൃഥ്വിരാജ് ആണ് നജീബായി ചിത്രത്തിൽ വേഷമിടുന്നത്. അമല പോളും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ചിത്രം പ്രഖ്യാപിച്ച അന്ന് മുതൽ നിരവധി ഫാൻ മെയ്ഡ് പോസ്റ്ററുകളാണ് പുറത്തുവന്നിരുന്നത്. ചിലതൊക്കെ ഔദ്യോഗിക പോസ്റ്റർ ആണെന്ന് വരെ ആളുകൾ കരുതിയിരുന്നു. അത്രയും പെർഫെക്റ്റ് ആയിട്ടാണ് ചില പോസ്റ്ററുകൾ ആരാധകർ ഒരുക്കിയിരുന്നത്.

ഇപ്പോഴിതാ ആരാധകർക്കും ആടുജീവിതത്തിന്റെ ഭാഗമാവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. നിങ്ങൾ നിർമ്മിച്ച ആടുജീവിതത്തിന്റെ ഫാൻമെയ്ഡ് പോസ്റ്റർ പങ്കുവെച്ചാൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആടുജീവിതം സിനിമയുടെ ഭാഗമായുള്ള ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കാനുള്ള അവസരമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. thegoatlifeposter@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് പോസ്റ്ററുകൾ അയക്കേണ്ടത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. 2024 ഏപ്രില്‍ 10-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തുക. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന് വേണ്ടി ശബ്ദ മിശ്രണം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ