ആടുജീവിതത്തിലെ ഹക്കീം ഇനി 'മ്ലേച്ഛൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ആടുജീവിതം’ എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി വേഷമിട്ട ഗോകുൽ കെ. ആർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മ്ലേച്ഛൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

May be an image of 1 person and text that says "SPUTNIK SPUTNIK FILMS IN ASSOCIA TION WITH ABX STUDIOS PRESENTS ABX ചേച്ചൻ KR GOKUL KRGOKULINBAS IN INSAS லച THE DUTCASTE THE REBEL THEDELIVERER THE DEL IVERER WWTWE.DPrTEDoVENDORAMANNATR RITTEN DIRECTED VIAA RAMAN NAIR PROGUCEDS BHAVESH ./ PATEL, VINOD RAMAN NAIR ASHLESHA RAO,ABHINAY RAO, BAHURUP!, PRAFUL HELODE HESHAPMAAATN"

പൃഥ്വിരാജ് ആണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ഈ വർഷം ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വിനോദ് രാമൻ നായർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

ആടുജീവിതത്തിന് ശേഷമെത്തുന്ന സിനിമയായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തിന് വേണ്ടി ഗോകുൽ ശരീരഭാരം കുറച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

സ്ഫുട്നിക് സിനിമ, എബിഎക്‌സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്ലീബ വർഗീസ്, വരികൾ സന്തോഷ് വർമ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, കോസ്റ്റ്യൂം മേക്കപ്പ് ഡിസൈൻ നരസിംഹ സ്വാമി, മാർക്കറ്റിംഗ് ഹെഡ് സുശീൽ തോമസ്, അസോസിയേറ്റ് ഡയറക്ടർ രമേഷ് അമ്മനാഥ്, ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനർ മാ മി ജോ.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്