ഇതൊരു സോംബി ചിത്രമല്ല, പക്ഷെ എപിക് ഫാന്റസി ആണ്..; പരാജയത്തില്‍ നിന്നും വന്ന ബ്രാന്‍ഡ്, മൂന്നാം ഭാഗത്തിന് തിരി കൊളുത്തി പാപ്പനും പിള്ളേരും

‘ആട് 3’ക്ക് തുടക്കം കുറിച്ച് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും. ഇന്ന് കൊച്ചിയില്‍ വച്ചാണ് സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നത്. മിഥുന്‍ മാനുവലിനും ജയസൂര്യക്കുമൊപ്പം ഉണ്ണി മുകുന്ദന്‍, ഷറഫുദ്ദീന്‍, സൈജു കുറുപ്പ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുന്‍ അറിയിച്ചു.

ചിത്രം ഒരു സോംബി പടമാണോ എന്ന സംശയങ്ങള്‍ക്കും സംവിധായകന്‍ വിശദീകരണം നല്‍കി. ആട് 3 സോംബി ചിത്രമായിരിക്കില്ല, എന്നാല്‍ വ്യത്യസ്ത ഴോണറില്‍ കഥ പറയുന്ന സിനിമയാകും എന്നാണ് മിഥുന്‍ പറയുന്നത്. ”ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3.”

”ആടിന്റെ ഫ്‌ലേവറുകള്‍ മാറ്റാതെ ഈ സിനിമയെ കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് മാറ്റുകയാണ് നമ്മള്‍. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോള്‍ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസില്‍ വരുന്നത്. അത്തരത്തില്‍ ഒരു സിനിമയായിരിക്കും ആട് 3.”

”എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഇ സിനിമയുടെ സിജി വര്‍ക്കുകള്‍ തീരുമെന്ന് കരുതിയാണ് ഞാന്‍ റിലീസിനെ കുറിച്ച് പറയുന്നത്. ഇനി അത് മാറിയാല്‍ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്” എന്നാണ് മിഥുന്റെ വാക്കുകള്‍.

അതേസമയം, 2013ല്‍ ജയസൂര്യയെ നായകനാക്കി മിഥുന്‍ ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ആട് ഫ്രാഞ്ചൈസി ആരംഭിച്ചത്. തിയേറ്ററില്‍ വിജയമാകാതെ പോയ സിനിമ ടെലലിവിഷനില്‍ പ്രീമിയര്‍ ചെയ്തതോടെയാണ് ഹിറ്റ് ആയി മാറിയത്. 2017ല്‍ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ