'ആടൈ'യുടെ ടീസറിന് പിന്നാലെ അമലാ പോളിന്റെ 'അമ്മ'യുടെ നമ്പറിലേക്ക് ഞരമ്പുരോഗികളുടെ ഫോണ്‍ വിളി; തിരിച്ച് പണി കൊടുത്ത് അണിയറ പ്രവര്‍ത്തകര്‍

അമലാ പോള്‍ പൂര്‍ണ്ണനഗ്നയായി പ്രത്യക്ഷപ്പെടുന്ന ആടൈയുടെ ടീസര്‍ നിമിഷനേരം കൊണ്ടാണ് ഓണ്‍ലൈനില്‍ വൈറലായത്. ടീസറില്‍ ഒരിടത്ത് ഒരു ഫോണ്‍ നമ്പര്‍ കാണിക്കുന്നുണ്ട്. അമല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ നമ്പറായാണ് ഇത് ഉപയോഗിക്കുന്നത്. ടീസര്‍ വൈറലായതിന് പിന്നാലെ നമ്പറിലേക്ക് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരാന്‍തുടങ്ങി. നമ്പറിന്റെ ഉടമ സ്ത്രീയായിരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഇവര്‍.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്പര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ വിശാല്‍ രവിയുടേതായിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമൊക്കെ കോളുകളെത്തിയതോടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സഹികെട്ടു. ഇത്തരക്കാര്‍ക്ക് നല്ലൊരു പണി തന്നെ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു.

തമിഴിലെ പ്രശസ്ത റേഡിയോ ആര്‍ ജെ ശല്യക്കാരെ വിളിച്ച്, തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് താങ്കള്‍ക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞു. പലരും നിരുപാധികം മാപ്പു പറഞ്ഞു. വീട്ടില്‍ അറിഞ്ഞാല്‍ . അറിയാതെ ചെയ്തു പോയതാണെന്നും ഇനി സംഭവിക്കില്ലെന്നും പലരും സത്യം ചെയ്തു. എന്തായാലും ഈ സംഭവം സിനിമയിലും ട്രെയിലര്‍ വീഡിയോകളിലുമൊക്കെ കാണുന്ന ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ഒരു പാഠമായിരിക്കുകയാണ്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു