'ഞാന്‍ പോരാടും, അതിജീവിക്കും'; 'ആടൈ'യിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍

അമലാ പോള്‍ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം “ആടൈ”യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. അമല പോളാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. ശക്തമായ ഭാഷയിലുള്ള ഒരു കുറിപ്പിനൊപ്പമാണ് അമല പോള്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.

“ഞാന്‍ പോരാടും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്.” ആടൈ പോസ്റ്റര്‍ പങ്കുവച്ച് അമല പോള്‍ കുറിച്ചു.

കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിലേക്ക് നായികയായി നിശ്ചയിച്ചിരുന്ന അമല പോളിനെ മാറ്റിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് അമല തന്നെ ഇത് സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. തന്നെ വിഎസ്പി 33 ല്‍ നിന്ന് അവര്‍ തന്നെ പുറത്താക്കുകയായിരുന്നെന്നും താന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണമായി പറയുന്നതെന്നുമാണ് അമല പറഞ്ഞത്.

ആടൈയുടെ ഫസ്റ്റ് ലുക്കും പിന്നീട് വന്ന പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു ആദ്യ പോസ്റ്ററില്‍. പുതിയ പോസ്റ്ററും അത്തരത്തിലുള്ളതാണ്. അന്ന് ഭയമായിരുന്നെങ്കില്‍ ഇന്ന് അതീജീവന സ്വഭാവമാണ് പോസ്റ്ററിന്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 19 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ