ആരാധകർക്ക് ഒരു സർപ്രൈസ്! വൈറലായി മഹേഷ്‌ നാരായണൻ ചിത്രത്തിലെ മമ്മൂട്ടിയുടെ ലീക്ഡ് സ്റ്റിൽ..

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്ന പ്രത്യേകതകൊണ്ട് മലയാള സിനിമയിൽ ഏറെ നാളുകളായി ശ്രദ്ധ നേടുന്ന ഒരു ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാറുള്ളതും.

ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള മമ്മൂട്ടിയുടെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റില്ലുകളാണ് ആരാധകരെ അടക്കം ഇളകി മറിച്ചിരിക്കുന്നത്.

കറുത്ത കോട്ട് ധരിച്ച് ഒരു ഹാൻഡ്ബാഗും പിടിച്ചു നിൽക്കുന്ന മാമൂട്ടിയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വമ്പൻ താരനിരയെ കൂടാതെ, രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് തുടങ്ങി നിരവധി താരങ്ങളും മഹേഷ് നാരായണൻ്റെ പ്രോജക്ടിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പേരിടാത്ത ഈ പ്രോജക്ടിൽ പ്രശസ്ത നടൻ പ്രകാശ് ബെലവാടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ശ്രീലങ്കയ്‌ക്ക് പുറമെ അബുദാബി, ഡൽഹി, കൊച്ചി, ഹൈദരാബാദ്, തായ്‌ലൻഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലയാണ് സിനിമയുടെ ചിത്രീകരണം എന്നാണ് റിപോർട്ടുകൾ.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ