ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും 501 പേർക്ക് അന്നദാനവും നടത്തി നിർമ്മാതാവ്

ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ. താരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷത്തിനുമുള്ള പൂജയാണ് ചെയ്തത്. 501 പേർക്ക് സദ്യയും നിർമ്മാതാവ് നല്‍കി. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിൽ ആയിരുന്നു അന്നദാനവും വഴിപാടും നടത്തിയത്.

യൂത്തന്മാർക്കിടയിലെ ബിഗസ്റ്റ് ക്രൗഡ് പുള്ളർ ആണ് നടൻ ദുൽഖർ സൽമാൻ. തന്റെ കരിയറിലെ തുടക്കം മുതൽ നേരിട്ട വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മലയാളത്തിന് പുറമെ കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും അടക്കം തന്റേതായ സാമ്രാജ്യം കെട്ടിപ്പൊക്കിയ നടൻ കൂടിയാണ് താരം.

താരപുത്രൻ, നെപ്പോട്ടിസം തുടങ്ങിയ വാക്കുകൾ ബോളിവുഡിൽ ഉയർന്നിട്ട് കുറച്ചു കാലം ആയെങ്കിലും മലയാളം സിനിമയിൽ അത് അത്രയ്ക്ക് ഉയർന്നിട്ടില്ല. താരപുത്രൻ എന്ന ലേബൽ ഉണ്ടെങ്കിലും, അതിന് പുറത്തേക്ക് വളർന്ന താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിൽ നിന്നും സെപ്പറേറ്റഡ് ആയി ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ തുടർച്ചയായി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പാൻ ഇന്ത്യൻ താരമാണ് ഇന്ന് ദുൽഖർ.

ടൊവിനോ തോമസ്, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങി മലയാളത്തിൽ യൂത്തൻമാർ തമ്മിൽ ഒരു മത്സരമുണ്ടെങ്കിലും അതിൽ ദുൽഖറിന് മാത്രമായി പ്രേക്ഷകർക്കിടയിൽ വലിയൊരു സ്‌പേസ് ഉണ്ടെന്ന്, താരത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കളക്ഷൻ റിപ്പോർട്ടുകളും കാണിച്ചു തരുന്നുണ്ട്. കുറുപ്പിലൂടെ മലയാളത്തിന് സൂപ്പർഹിറ്റ് സമ്മാനിച്ച ദുൽഖർ പിന്നീട് ‘സീതാരാമ’ത്തിലൂടെ തെലുങ്കിലും, ബോളിവുഡിൽ ‘ഛുപ്’ എന്ന സിനിമയിലൂടെയും തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് ഇന്ത്യൻ ഭാഷകളിലും മികച്ച പ്രകടനമാണ് ദുൽഖർ കാഴ്ചവയ്ക്കുന്നത്. അന്യഭാഷകളിലെ മികച്ച തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരിൽ സാന്നിധ്യമറിയിക്കാൻ ദുൽഖറിനെ സഹായിച്ചിട്ടുള്ളത്.

Latest Stories

ഒരാഴ്ച നീളുന്ന ചികിത്സ, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്; ഇന്ന് തന്നെ യാത്ര തിരിക്കും

IND vs ENG: 'ടെസ്റ്റ് ക്യാപ്റ്റൻസി മോഹം'; മനസുതുറന്ന് ജഡേജ, മനം നിറഞ്ഞ് ആരാധകർ

'മാ‍‍ർക്സിസ്റ്റ് ഭ്രാന്തൻമാ‍ർക്ക് രാജ്യത്തെ അടിയറവെയ്ക്കരുത്, മംദാനി കടുത്ത കമ്മ്യൂണിസ്റ്റ്'; സൊഹ്‌റാന്‍ മംദാനിക്കെതിരെ വീണ്ടും ട്രംപ്

സച്ചിൻ റെക്കോഡുകൾ തകർക്കുന്നത് ലോകം കണ്ടപ്പോൾ, ഒരു കൊച്ചുകുട്ടി തന്റെ അച്ഛൻ വീടിനടുത്ത് ഒരു ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നത് കണ്ടു...

മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

‘വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി, ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം'; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

'കണ്ണീരായി ബിന്ദു.... നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിനെ യാത്രയാക്കി നാട്

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി