ഗോകുലും ഏട്ടനും ഒരുമിച്ച് സ്‌ക്രീനില്‍ വന്നപ്പോള്‍ ഒത്തിരി സന്തോഷം, അതെന്റെ ഭാഗ്യം; കണ്ണുനിറഞ്ഞ് രാധിക

പാപ്പന്‍ സിനിമ കാണാന്‍ സുരേഷ് ഗോപിക്കും മകനുമൊപ്പം തിയേറ്ററിലെത്തിയ രാധിക സുരേഷ് ഗോപിയുടെ പ്രതികരണം വൈറലാകുന്നു. ഗോകുലിനെയും സുരേഷ് ഗോപിയെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഏറെ സന്തോഷമെന്നും ജോഷി സാറിന്റെ ചിത്രത്തില്‍ ഗോകുലിന് എത്താന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും സിനിമ കണ്ട ശേഷം രാധിക പ്രതികരിച്ചു.

ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്‌ക്രീനില്‍ കണ്ടതില്‍ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. അതെന്റെ ഭാഗ്യമായി കരുതുന്നു. വളരെയധികം സന്തോഷവും അതോടൊപ്പം എക്‌സൈറ്റഡുമാണ്. എല്ലാവരും തിയറ്ററില്‍ തന്നെ സിനിമ കാണണം. സിനിമകളെപ്പറ്റി ഞങ്ങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ല. സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ വീട്ടില്‍ വന്നു പറയും, അത്രമാത്രം.

തെറ്റുകണ്ടാല്‍ പ്രതികരിക്കുന്ന സ്വഭാവമുണ്ട് ഗോകുലിന്. മോശമായൊരു കാര്യം കണ്ടാല്‍ എന്തുകൊണ്ടാണ് അങ്ങനെയെന്ന് അവന്‍ ചോദിക്കും. ഇങ്ങനെയൊരു സമൂഹത്തില്‍ പലതും പുറത്തുപറയാന്‍ പറ്റാത്ത സാഹചര്യം നമുക്കെല്ലാവര്‍ക്കും ഉണ്ട്.

ചില പ്രത്യേക സാഹചര്യത്തില്‍ അത് പറയേണ്ടിവരും. എപ്പോഴും അങ്ങനെ പ്രതികരിക്കാന്‍ നിന്നാല്‍ എല്ലാവരും ഒരേ കണ്ണില്‍ കാണില്ല, നമ്മള്‍ നല്ലത് വിചാരിച്ചുപറഞ്ഞാലും എല്ലാവരും അത് നന്നായി എടുക്കണമെന്നുമില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞുകൊടുക്കാറുണ്ട്. പാപ്പന്‍ സിനിമ അനുഭവം വേറെയാണ്. എല്ലാവരോടും സ്‌നേഹം മാത്രം.”-രാധിക പറയുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ